Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയും റഹ്മാനും വീണ്ടുമൊരുമിക്കുന്നു?!

അവർ വീണ്ടുമൊരിക്കുന്നു?

മമ്മൂട്ടിയും റഹ്മാനും വീണ്ടുമൊരുമിക്കുന്നു?!
, ബുധന്‍, 18 ജൂലൈ 2018 (11:57 IST)
മലയാളത്തിലെ നിത്യഹരിത താരങ്ങളാണ് മമ്മൂട്ടിയും റഹ്മാനും. ഇരുവരും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ ചർച്ച വിഷയം. ഹൈദരാബാദിലെ ഹോട്ടലിൽ ഇരുവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം പുറത്തുവന്നിരിക്കുന്നു.
 
ഇതോടെ, ഇരുവരും പുതിയ ചിത്രത്തിനായി ഒന്നിക്കുകയാണോ എന്നാണ് ആരാധകർ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. നാന ഫിലിം വീക്കിലാണ് ചിത്രം പുറത്തുവിട്ടത്. എന്നാൽ, ഇരുവരുടെയും കൂടിക്കാഴ്ച ഔദ്യോഗികപരമല്ല തീർത്തും സൌഹ്രദപരമായിരുന്നുവെന്നാണ് റിപ്പോർട്ട്.
 
ഇരുവരും രണ്ട് വ്യത്യസ്ത സിനിമകൾക്ക് വേണ്ടിയാണ് എത്തിയതെങ്കിലും താമസിക്കുന്നത് ഒരേ ഹോട്ടലിലാണ്. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ‘യാത്ര’യുടെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി എത്തിയത്.  
 
900 കിലോ മീറ്റർ പെർ ഹവർ, സെവൻ എന്നീ രണ്ട് തെലുങ്ക് സിനിമകൾക്ക് വേണ്ടിയാണ് റഹ്മാൻ ഹൈദരാബാദിൽ എത്തിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കുറ്റാരോപിതനെ പിന്തുണയ്ക്കുന്ന അടിമുടി സ്ത്രീ വിരുദ്ധമായ ഒരു സംഘടനയുടെ പ്രസിഡന്റിനെ എങ്ങനെ മുഖ്യാതിഥിയാക്കും'