മമ്മൂട്ടിയായിരുന്നു തീരുമാനങ്ങളെല്ലാം എടുത്തത്, ദുൽഖർ അതുപോലെ അനുസരിച്ചു!
മമ്മൂട്ടിയായിരുന്നു തീരുമാനങ്ങളെല്ലാം എടുത്തത്, ദുൽഖർ അതുപോലെ അനുസരിച്ചു!
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും ദുൽഖറും. താരകുടുംബത്തേയും പ്രേക്ഷകർ നെഞ്ചിലേറ്റിക്കഴിഞ്ഞു. ദുൽഖറിന്റെ ഏഴാം വിവാഹവാർഷികമാണ് ഇന്ന്. 2011 ലാണ് അമാല്‍ സൂഫിയയും ദുല്‍ഖര്‍ സല്‍മാനും വിവാഹിതരായത്.
വിവാഹിതനായതിന് ശേഷമാണ് ദുല്‍ഖര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് തന്നെ മകന്‍റെ വിവാഹം നടത്തിയതിനെക്കുറിച്ച് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.
നേരത്തെയുള്ള വിവാഹത്തിലൂടെ ജീവിതത്തെ പക്വതയോടെ സമീപിക്കാനാവുമെന്നാണ് മമ്മൂട്ടി പറയുന്നത്. ആര്‍ക്കിടെക്ടായ അമാല്‍ സൂഫിയയുമായുള്ള വിവാഹത്തിന് സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കിയിരുന്നു.
അഭിനേതാവെന്ന നിലയില്‍ തന്റെ വളര്‍ച്ചയില്‍ സന്തോഷവാനാണ് വാപ്പച്ചിയെന്ന് ദുല്‍ഖര്‍ മുമ്പ് പറഞ്ഞിരുന്നു. കരിയറില്‍ അനാവശ്യമായ ഇടപെടലുകളൊന്നും അദ്ദേഹം നടത്തിയിട്ടില്ലെന്നും ഡിക്യു വ്യക്തമാക്കിയിരുന്നു.
തന്റെ സിനിമകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും അദ്ദേഹം സംസാരിക്കാറില്ല. അമിത ആത്മവിശ്വാസത്തിലേക്ക് തന്നെ നയിക്കാതിരിക്കാനാണ് വാപ്പച്ചി ശ്രമിക്കുന്നത്.