Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിനയത്തിനും ആലാപനത്തിനും പുറമേ താരപുത്രൻ നിർമ്മാണ രംഗത്തേക്ക്?

അഭിനയത്തിനും ആലാപനത്തിനും പുറമേ താരപുത്രൻ നിർമ്മാണ രംഗത്തേക്ക്?

അഭിനയത്തിനും ആലാപനത്തിനും പുറമേ താരപുത്രൻ നിർമ്മാണ രംഗത്തേക്ക്?
, ചൊവ്വ, 26 ജൂണ്‍ 2018 (12:38 IST)
അഭിനയത്തിനും ആലാപനത്തിനും പുറമേ താരപുത്രം നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ദുൽഖറിനെക്കുറിച്ചുള്ളത്. ആരാധകരെ സംബന്ധിച്ച് ഇത് ഏറെ ആകാംക്ഷ നിറഞ്ഞ വാർത്തയാണ്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായ റിപ്പോർട്ടുകൾ ഒന്നും  വന്നില്ല.
 
സുകുമാരക്കുറുപ്പ് എന്ന ചിത്രം പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കേരളത്തെ ഒന്നടങ്കം നടുക്കിയ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിരുന്നില്ല. 
 
ജിതിന്‍ കെ ജോസ്, ജിഷ്ണു ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് സംശയങ്ങൾ ഒട്ടേറെ ആയിരുന്നു. സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയാവുമ്പോള്‍ ഏത് തരത്തിലാണ് അദ്ദേഹത്തെ അവതരിപ്പിക്കുക എന്നതാണ് ആരാധകരെ ഏറ്റവും കൂടുതൽ സംശയത്തിലാഴ്‌ത്തിയത് നല്ല കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സിനിമയാവും ഇതെന്ന് ദുല്‍ഖര്‍ ഉറപ്പ് തന്നതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിമിക്കൊപ്പം ആടി പാടി അജു വർഗീസ്! - വൈറലായി ഗാനം