Webdunia - Bharat's app for daily news and videos

Install App

ആ ദിവസങ്ങളില്‍ നിവിന്‍പോളി തനിക്കൊപ്പം, ദുബായിലായിരുന്നില്ല, പിന്തുണയുമായി വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (19:18 IST)
നിവിന്‍പോളിക്കെതിരായ ബലാല്‍സംഗ കേസ് വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. യുവതി പരാതിയില്‍ നല്‍കിയ തീയതിയില്‍ തനിക്കൊപ്പം വിനീത് വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആ സമയത്ത് നിവിന്‍ പോളി ദുബായില്‍ അല്ലായിരുന്നു എന്നും ഇതിന് ഡിജിറ്റല്‍ തെളിമടക്കം ഹാജരാക്കാന്‍ കഴിയുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. 
 
നിവിന്‍ പോളി അടക്കം ഒരു സംഘം ആളുകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തന്നെ ദുബായില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
 
കോതമംഗലം ഊന്നുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങാനിരിക്കുന്നതിന് മുന്നേ നിവിന്‍ പോളിക്ക് പിന്തുണയുമായി സുഹൃത്തുക്കള്‍ എത്തിയിരിക്കുകയാണ്. പീഡനം നടന്ന ദിവസങ്ങള്‍ തനിക്ക് കൃത്യമായി ഓര്‍മ്മയില്ലെന്നാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണസംഘത്തിന് വിശദമായ മൊഴി നല്‍കുമെന്നും അവര്‍ പറഞ്ഞു.
 
 
 ബലാല്‍സംഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് നിവിന്‍ പോളിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് നടന്‍.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു; കേസുകൾ കൂടുതൽ കേരളത്തിൽ

പത്ത് പേരെ വിവാഹം ചെയ്ത് തട്ടിപ്പ്, പതിനൊന്നാമത്തെ വിവാഹത്തില്‍ അറസ്റ്റ്; കുടുക്കിയത് പ്രതിശ്രുത വരന്‍

Shine Tom Chacko: 'ഇടയ്ക്കു ഞാന്‍ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി..'; അപകടത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

അടുത്ത ലേഖനം
Show comments