Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിവസമാക്കിയ ഉത്തരവ് പിൻവലിച്ച് സർക്കാർ

ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിവസമാക്കിയ ഉത്തരവ് പിൻവലിച്ച് സർക്കാർ

അഭിറാം മനോഹർ

, ബുധന്‍, 14 ഓഗസ്റ്റ് 2024 (10:31 IST)
ശനിയാഴ്ചകളില്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസമാക്കിയ തീരുമാനം മരവിപ്പിച്ച് സര്‍ക്കാര്‍.  അധ്യാപക സംഘടനകളും വിദ്യാര്‍ഥികള്‍ അടക്കമുള്ളവരും നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിലാണ് തീരുമാനം പൊതുവിദ്യഭ്യാസ ഡയറക്ടര്‍ മരവിപ്പിച്ചത്. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ചകളില്‍ ക്ലാസുകളുണ്ടാകില്ല. അധ്യാപക സംഘടനകളുമായും രക്ഷിതാക്കളുമായും ക്യൂ ഐപി യോഗത്തിലടക്കം ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും ഇനി തീരുമാനമുണ്ടാവുക.
 
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തിദിവസമാക്കിയ ഉത്തരവ് ഈ മാസം ഒന്നിനാണ് ഹൈക്കോടതി റദ്ദാക്കിയത്. 25 ശനിയാഴ്ചകള്‍ ഉള്‍പ്പടെ 220 അധ്യായന ദിവസങ്ങള്‍ തികയ്ക്കുന്ന രീതിയിലായിരുന്നു പുതിയ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് കലണ്ടറില്‍ അധികമുണ്ടായിരുന്നത്. ഇത് ദേശീയ വിദ്യഭ്യാസ അവകാശനിയമത്തിന് എതിരാണെന്നായിരുന്നു അധ്യാപക സംഘടനകള്‍ ചൂണ്ടികാണിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുസ്ലീങ്ങളുടെ പുണ്യസ്ഥലമായ അൽ അഖ്സ മോസ്കിൽ ഇരച്ചുകയറി ഇസ്രായേൽ മന്ത്രിയും സംഘവും പ്രാർഥന നടത്തി, വെസ്റ്റ് ബാങ്കിൽ സംഘർഷം