Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതെന്റെ അനിയത്തി കുട്ടിയാ...നിതാരയെ ചേര്‍ത്ത് പിടിച്ച് നില, ബക്രീദ് ആശംസകളുമായി പേളി മാണി

Eid Mubarak from Nila and Nitara Pearle Maaney

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ജൂണ്‍ 2024 (12:12 IST)
ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്തായ സന്ദേശം പകര്‍ന്ന് ഇസ്ലാം മതവിശ്വാസികള്‍-ഇന്ന് ബക്രീദ് ആഘോഷിക്കുകയാണ്. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി പേളി മാണി.രണ്ട് മക്കളുടെ അമ്മയായ പേളി ഏറെ സന്തോഷത്തിലാണ്.മക്കളായ നിലാ ശ്രീനിഷ്, നിതാര ശ്രീനിഷ് എന്നിവര്‍ ഒന്നിച്ച് ആദ്യമായി ബക്രീദ് ആഘോഷിക്കുന്നു. 
കുഞ്ഞ് അനിയത്തിയായ നിതാരയെ ചേര്‍ത്ത് പിടിച്ച് കിടക്കുന്ന നില കുട്ടിയുടെ സ്‌നേഹത്തെ കുറിച്ചാണ് അമ്മ പേളിക്കും പറയാനുള്ളത്.
അടുത്തിടെയാണ് പേളി 34-ാം ജന്മദിനം ആഘോഷിച്ചത്.തായ്ലന്‍ഡിലെ പട്ടായയിലാണ് പേളിയുടെയും കുടുംബത്തിന്റെയും ജന്മദിനാഘോഷം നടന്നത്.
നിതാര ബേബിക്ക് മൂന്നു മാസം പ്രായമാകുമ്പോഴേക്കും അമ്മയുടെയും അച്ഛനെയും വീട്ടില്‍ നിന്ന് പേളി സ്വന്തം ഫ്‌ലാറ്റിലേക്ക് താമസം മാറിയിരുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതൊക്കെ ആരാ... ചിരിപ്പിക്കാന്‍ 'ഇ.ഡി. അഥവാ എക്‌സ്ട്രാ ഡീസന്റ് 'കുടുംബം എത്തുന്നു !