Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിഞ്ഞിട്ടും നാലഞ്ച് സ്ത്രീകളുമായി അവിഹിതം, വേറൊരു പെണ്ണിനെ വീട്ടിൽ കേറ്റിയപ്പോൾ ഞാൻ ഇറങ്ങിപ്പോന്നതാണ്; വീണ്ടും ബാലയ്‌ക്കെതിരെ എലിസബത്ത്

Baala

നിഹാരിക കെ.എസ്

, ബുധന്‍, 26 ഫെബ്രുവരി 2025 (09:25 IST)
ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി നടന്റെ മുൻഭാര്യ എലിസബത്ത് ഉദയൻ. ബാലയ്ക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടെന്നാണ് എലിസബത്ത് ആരോപിക്കുന്നത്. എലിസബത്ത് യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയാണ് ചർച്ചയാകുന്നത്. തന്നെ തട്ടിക്കൊണ്ടുപോയി ആർക്കെങ്കിലും വിൽക്കാൻ ആയിരുന്നോ പ്ലാൻ എന്ന് തനിക്ക് സംശയമുണ്ട് എന്നാണ് എലിസബത്ത് പറയുന്നത്.  
 
'എനിക്ക് നോർത്ത് ഇന്ത്യയിൽ ഒരു ബോയ്ഫ്രണ്ട് ഉണ്ട് എന്നാണ് പറയുന്നത്. എനിക്ക് ആ ഒരു അഡ്രസ്സും കാര്യങ്ങളും ഡീറ്റെയിൽസും ഒക്കെ ഒന്ന് അയച്ച് തരണം. എനിക്കിനി ബോയ്ഫ്രണ്ട് ഉണ്ട്, 10 പേരുണ്ട്, 100 പേരുണ്ട് 300 പേരുണ്ട് എന്ന് പറഞ്ഞാൽ അത് നിങ്ങൾക്ക് വിഷയം ആവേണ്ട കാര്യമില്ല. കാരണം എന്നെ കല്യാണം കഴിച്ചതാണ് എന്നല്ലേ ഇപ്പോൾ പറയുന്നത്. തെറ്റ് ആര് ചെയ്താലും എപ്പോ ചെയ്താലും അത് തെറ്റാണ് എന്നാണ് എന്റെ ഒരു വിശ്വാസം. ഒരു ബന്ധത്തിൽ ഇരിക്കുമ്പോൾ നാലഞ്ച് ആൾക്കാരുമായി പോണതാണോ, ഒന്ന് കെട്ടിയിട്ട് പിന്നെ വേറെ ആളുമായി ബന്ധങ്ങൾക്ക് പോകുന്നതാണോ കുഴപ്പം. അതും ഒരു ബന്ധം ഒന്നുമല്ല. ഒരു അവിഹിതം ഒക്കെ സമ്മതിക്കാം പക്ഷേ ഒരു നാലഞ്ച് എണ്ണം എന്നൊക്കെ അത് കുറച്ചു കടന്നുപോയി.
 
നമ്മുടെ നാട്ടിൽ അവിഹിതം ഒക്കെ ഇത്രയും കോമൺ ആയോ? അപ്പോൾ ഞാൻ കുറച്ചു പഴഞ്ചൻ ആയിപോയല്ലോ. ഇവിടെ കുറെ പേര് മോശം കമന്റ് ഇടുന്നത് കണ്ടു. ശരിക്കും എനിക്ക് വിളിച്ചു പറയാനാണെങ്കിൽ കുറെ പേരുകൾ ഉണ്ട്. പക്ഷേ അവരും ഇത്തരത്തിൽ ചതിക്കപെട്ടതാണോ എന്ന് അറിയില്ലല്ലോ. അവരെ ഇതുപോലെ ചതിയിൽ പെടുത്തിയതാണെങ്കിലോ അതുകൊണ്ട് ഞാൻ പേര് പറയുന്നില്ല, ആവശ്യം വന്നാൽ പറയാം. ഞാൻ സ്ത്രീയാണെന്ന പേരിൽ ഡ്രാമ കളിക്കുന്നതാണ് എന്നൊക്കെ പറയുന്നത് എന്തിന്റെ പേരിലാണ്. ഞാനും വിചാരിച്ചു ഞാൻ ഒപ്പം ഉണ്ടെങ്കിൽ ഒരിക്കലും ഒന്നും പറ്റില്ല എന്ന്. പക്ഷേ ഇപ്പോൾ പറയുന്നത് എല്ലാം ഞാൻ കാരണമാണെന്ന്. ഒന്നിനും ഇടപെടേണ്ട എന്ന് വിചാരിച്ചിട്ട് മാറി നിന്നിരുന്നതാണ്.
 
ഞാൻ അയാളോടൊപ്പം ഉറങ്ങിയതിനെപ്പറ്റി ഒക്കെ കമന്റ് ഇടുന്നയാൾ എന്തൊക്കെയാണ് പറയുന്നത്? ഞങ്ങൾ ഉറങ്ങിയപ്പോൾ നിങ്ങൾ ഇടയിൽ വന്നു കിടന്നായിരുന്നോ ഇതൊക്കെ അറിയാൻ? എന്നോട് പറഞ്ഞത് ഇന്ന് ഇറങ്ങി വന്നില്ലെങ്കിൽ പിന്നെ നീ എന്നെ കാണില്ല, നിന്റെ ഫോൺ എടുക്കില്ല എന്നൊക്കെയാണ്. ഞാൻ ആണെങ്കിൽ ഒരുപാട് സ്‌നേഹിച്ചു പോയി. അങ്ങനെയാണ് അറേഞ്ച്ഡ് മാരേജ് ആകേണ്ട കാര്യം വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോകുന്ന അവസ്ഥയിൽ എത്തിയത്. എന്നെ ഇറക്കി കൊണ്ടുപോയി കല്യാണം കഴിച്ചതാണ്. എന്നെ തട്ടിക്കൊണ്ടുപോയിട്ട് വേറെ ആൾക്കാർക്ക് വിൽക്കാനായിരുന്നോ എന്നൊക്കെ ഇപ്പൊ സംശയിക്കേണ്ടിയിരിക്കുന്നു. അയാൾ എന്നെ വിവാഹം കഴിച്ചു തന്നെ കൂടെ താമസിപ്പിച്ചിരുന്നതാണ്.
 
പിന്നെ അടുത്ത ആളെ കല്യാണം കഴിക്കണം എങ്കിൽ ഡിവോഴ്‌സ് വേണ്ടേ? അതാണ് ഞങ്ങൾ നിയമപരമായി ഡിവോഴ്‌സ് ആയിട്ടില്ല. ഞങ്ങൾ മ്യൂച്വലി കൺസെന്റിൽ പിരിഞ്ഞിട്ടില്ല. വേറൊരു പെണ്ണിനെ വീട്ടിൽ കേറ്റിയപ്പോൾ ഞാൻ ഇറങ്ങിപ്പോയതാണ്. ഇത്ര ആൾക്കാരുടെ മുന്നിൽ എന്നെ ഭാര്യയായി കൊണ്ട് നടന്നിട്ട് എല്ലാവരെയും വിഡ്ഢികളാക്കുകയായിരുന്നു. എന്നെ വിഡ്ഢിയാക്കിയത് പോട്ടെ, ഞാൻ ഒരു ലൂസ് കേസ് എന്നൊക്കെയാണ് എല്ലാവരോടും പറയുന്നത്. പക്ഷേ ഇത്ര ആൾക്കാരുടെ മുന്നിൽ വച്ച് കല്യാണം കഴിച്ചതാണ്, ഞാൻ അത് കല്യാണം എന്ന് വിചാരിച്ചു. എന്നോട് അത് കല്യാണം എന്നാണ് പറഞ്ഞത്. എന്നെപ്പോലെ ഇനി എത്ര ആൾക്കാർ ഇതിൽ പെടും എന്ന് അറിയില്ല.
 
ഞങ്ങളുടെ കല്യാണ സമയത്ത് ഒരു ആയുർവേദ ഡോക്ടർ വീട്ടിൽ വന്ന് പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. എന്നെ ചതിച്ചു എന്നൊക്കെ പറഞ്ഞിട്ട് ഭയങ്കര പ്രശ്‌നം ആയിരുന്നു. അവരുടെ കുറെ മെസ്സേജുകൾ എന്റെ കയ്യിലുണ്ട്. അവർ ഒരു വട്ട് കേസ് ആണെന്നാണ് എന്നോട് ഇയാൾ പറഞ്ഞത്. എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ നോക്കുകയാണ് എന്ന് പറഞ്ഞു. അന്ന് ഞാൻ അതും വിശ്വസിച്ചു. ഇപ്പൊ അവരുടെയൊക്കെ പ്രാക്ക് ആയിരിക്കും ഞാൻ ഈ അനുഭവിക്കുന്നത്തിന് കാരണം' എലിസബത്ത് പറയുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെയിൻ വില്ലൻ ഇവരാരുമല്ല, ഇനിയും സർപ്രൈസുകൾ ഇല്ലേ?' ചോദ്യവുമായി ആരാധകർ