Empuraan: സാക്ഷാല്‍ രജനികാന്ത് ആദ്യം കണ്ട ട്രെയ്‌ലര്‍ നിങ്ങള്‍ക്കു മുന്നിലേക്ക്..!
സാക്ഷാല്‍ രജനികാന്താണ് എമ്പുരാന്‍ ട്രെയ്‌ലര്‍ ആദ്യമായി കണ്ടിരിക്കുന്നത്
Empuraan: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ട്രെയ്‌ലര്‍ ഉടന്‍ എത്തും. ഇന്ന് വൈകിട്ട് ആറിന് ഒരു വമ്പന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് എമ്പുരാന്‍ ടീം ഇന്നലെ അറിയിച്ചിരുന്നു. അത് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആയിരിക്കുമെന്നാണ് സൂചന. മാത്രമല്ല ട്രെയ്‌ലറിലൂടെ എമ്പുരാനിലെ മറ്റൊരു വമ്പന്‍ സര്‍പ്രൈസ് കൂടി വെളിപ്പെടുത്തുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.
സാക്ഷാല്‍ രജനികാന്താണ് എമ്പുരാന്‍ ട്രെയ്‌ലര്‍ ആദ്യമായി കണ്ടിരിക്കുന്നത്. സംവിധായകന്‍ പൃഥ്വിരാജ് ചെന്നൈയില്‍ എത്തിയാണ് രജനിയെ എമ്പുരാന്‍ ട്രെയ്‌ലര്‍ കാണിച്ചത്.
മാര്‍ച്ച് 27 നാണ് എമ്പുരാന്‍ വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുന്നത്. രാവിലെ ആറിനാണ് ആദ്യ ഷോ. മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായിരിക്കുന്ന എമ്പുരാന്‍ ആദ്യദിനം 12 കോടി നേടി വിജയ് ചിത്രം ലിയോയെ മറികടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.