Empuraan Update: ആദ്യ അരമണിക്കൂര്‍ ഡയലോഗുകള്‍ കൂടുതലും ഹിന്ദിയില്‍; കഥ തുടങ്ങുന്നത് ഗുജറാത്തില്‍ നിന്ന് !
പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയദ് മസൂദിനെ മോഹന്‍ലാലിന്റെ ഖുറേഷി അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി ആദ്യമായി കണ്ടുമുട്ടുന്നത് ഗുജറാത്തില്‍ വെച്ചാണ്
Empuraan Update: പാന്‍ ഇന്ത്യന്‍ സിനിമയെന്ന ലേബലില്‍ റിലീസിനു തയ്യാറെടുക്കുന്ന എമ്പുരാനില്‍ ഹിന്ദിക്കും നിര്‍ണായക റോള്‍. സിനിമയുടെ ആദ്യ അരമണിക്കൂറില്‍ കൂടുതല്‍ ഡയലോഗുകളും ഹിന്ദിയില്‍ ആയിരിക്കും. ഗുജറാത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയദ് മസൂദിനെ മോഹന്‍ലാലിന്റെ ഖുറേഷി അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി ആദ്യമായി കണ്ടുമുട്ടുന്നത് ഗുജറാത്തില്‍ വെച്ചാണ്. സിനിമയിലെ ഏറ്റവും മര്‍മ പ്രധാനമായ ഈ ഭാഗങ്ങള്‍ ഗുജറാത്തില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതും. എമ്പുരാന്റെ ആദ്യ 25 മിനിറ്റ് ഒരു ഹിന്ദി സിനിമ പോലെ തോന്നുമെന്നും 35 ശതമാനം ഡയലോഗുകളും ഹിന്ദിയില്‍ ആയിരിക്കുമെന്നും സംവിധായകന്‍ പൃഥ്വിരാജ് നേരത്തെ സൂചന നല്‍കിയിരുന്നു.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍' മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തും. ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. പുലര്‍ച്ചെ ആറിനായിരിക്കും ഫാന്‍സ് ഷോ. ഏകദേശം മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പൊളിറ്റിക്കല്‍ ഡ്രാമ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്.