എമ്പുരാൻ ടിക്കറ്റിനായി മരണപാച്ചിൽ, മറിഞ്ഞു വീണിട്ടും എണീറ്റോടുന്ന ആരാധകർ; രാഗം തിയേറ്ററിൽ ജനസാഗരം (വീഡിയോ)
ഇതുവരെ 7 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്.
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ ആണ് എങ്ങും സംസാരവിഷയം. സിനിമയുടെ ടിക്കറ്റിനായുള്ള പരക്കം പാച്ചിലിലാണ് ആരാധകർ. അഡ്വാൻസ് ബുക്കിങ് ഓപ്പൺ ആയതോട് കൂടി ചൂടപ്പം പോലെയാണ് ചിത്രത്തിന്റെ ടിക്കറ്റ് വിറ്റു പോകുന്നത്. ഇതുവരെ 7 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ കൊടും ചൂടിനെപ്പോലും വക വയ്ക്കാതെ തൃശൂർ ജില്ലയിലെ രാഗം തിയറ്ററിന് മുന്നിൽ ടിക്കറ്റെടുക്കാൻ കാത്തുനിൽക്കുന്ന ആരാധകരുടെ വീഡിയോ വൈറലാകുന്നു.
എമ്പുരാന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഇതിനോടകം 20 കോടി കടന്നു. റിലീസ് ദിനം ആകുമ്പോഴേക്കും ഇത് 30 കോടി കടക്കുമെന്ന് ഉറപ്പാണ്. സിനിമയ്ക്കു നല്ല പ്രതികരണങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷന്‍ 40-45 കോടിയാകും. ആദ്യദിനം 50 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍ സ്വന്തമാക്കാന്‍ എമ്പുരാന് സാധിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
തിയറ്ററിന്റെ ഗെയ്റ്റ് തുറന്നപ്പോൾ ടിക്കറ്റെടുക്കാൻ കൗണ്ടറിന് മുന്നിലേക്ക് ഓടുകയാണ് ആരാധകർ. പരക്കം പാച്ചിലിൽ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണത് നിരവധി പേരാണ്. വീഴുന്നവരെ ചവിട്ടാതെ ആണ് മറ്റുള്ളവർ മുന്നോട്ട് പോകുന്നത്. വീണിടത്ത് നിന്നും ആവേശത്തോടെ വീണ്ടും എഴുന്നേറ്റ് ഓടുന്നവരുമുണ്ട്. ഒൻപത് മണിക്ക് ടിക്കറ്റെടുക്കാനായി രാവിലെ 5 മണി മുതൽ രാഗം തിയറ്ററിൽ ക്യൂ നിന്നവരും കുറവല്ല. ഈ അടുത്ത കാലത്തൊന്നും ഇത്തരത്തിൽ ഒരു സിനിമയുടെയും ടിക്കറ്റെടുക്കാനുള്ള ആരാധകരുടെ കൂട്ടയോട്ടം കണ്ടിട്ടില്ലെന്ന് സെക്യൂരിറ്റി പറയുന്നു.