പ്രൊമോഷന്‍ താഴോട്ട്; ആരാധകര്‍ക്ക് അതൃപ്തി, എമ്പുരാന്‍ ഫാന്‍സ് ഷോ എപ്പോള്‍?
ചിത്രത്തിന്റെ ക്യാരക്ടര്‍ റിലീവിങ് പൂര്‍ത്തിയായിട്ട് 12 ദിവസങ്ങള്‍ കഴിഞ്ഞു. അതിനുശേഷം കാര്യമായ പ്രൊമോഷന്‍ പോസ്റ്ററുകള്‍ പോലും വന്നിട്ടില്ല
എമ്പുരാന്റെ പ്രൊമോഷന്‍ പരിപാടികള്‍ തുടങ്ങാത്തതില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കു അതൃപ്തി. റിലീസിനു ഇനി 17 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ട്രെയ്‌ലറിന്റെ സെന്‍സറിങ് പൂര്‍ത്തിയായെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി എമ്പുരാന്‍ എത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രൊമോഷന്‍ നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നാണ് ആരാധകരുടെ ആവശ്യം.
ചിത്രത്തിന്റെ ക്യാരക്ടര്‍ റിലീവിങ് പൂര്‍ത്തിയായിട്ട് 12 ദിവസങ്ങള്‍ കഴിഞ്ഞു. അതിനുശേഷം കാര്യമായ പ്രൊമോഷന്‍ പോസ്റ്ററുകള്‍ പോലും വന്നിട്ടില്ല. സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എമ്പുരാന്റെ അവസാന അപ്‌ഡേറ്റ് വന്നിരിക്കുന്നത് ഫെബ്രുവരി 26 നാണ്. മാത്രമല്ല രാജമൗലി ചിത്രത്തില്‍ അഭിനയിക്കാനായി പൃഥ്വിരാജ് കേരളത്തില്‍ നിന്ന് പോകുകയും ചെയ്തു. ഇനി എന്നാണ് എമ്പുരാന്‍ പ്രൊമോഷന്‍ പരിപാടികള്‍ക്കായി പൃഥ്വി എത്തുകയെന്ന് അറിയില്ല.
അതുപോലെ തന്നെ ഫാന്‍സ് ഷോയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. മുന്നൂറോളം ഫാന്‍സ് ഷോകള്‍ നടത്തുമെന്നാണ് വിവരം. എന്നാല്‍ എത്ര മണിക്കായിരിക്കും ഷോയെന്ന കാര്യത്തിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. പുലര്‍ച്ചെ അഞ്ചിനോ ആറിനോ ഫാന്‍സ് ഷോ വേണമെന്ന് ആരാധകര്‍ ആവശ്യപ്പെടുമ്പോള്‍ രാവിലെ എട്ട് മണി കഴിഞ്ഞിട്ട് ആദ്യ ഷോ മതിയെന്ന നിലപാടിലാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും. ഈ അനിശ്ചിതത്വങ്ങളെല്ലാം ഉടന്‍ നീക്കി എമ്പുരാന്റെ പ്രൊമോഷന്‍ പരിപാടികള്‍ ഊര്‍ജ്ജസ്വലമാക്കണമെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്.