Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാളികപ്പുറം 100 കോടി നേടിയിട്ടില്ല, മാമാങ്കവും ഇല്ല; 2018 ന്റെ കളക്ഷൻ സത്യമാണെന്ന് വേണു കുന്നപ്പള്ളി

Venu Kunnappalli about malikappuram

നിഹാരിക കെ.എസ്

, തിങ്കള്‍, 10 മാര്‍ച്ച് 2025 (13:07 IST)
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് മാളികപ്പുറം. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം നിർമിച്ചത് വേണു കുന്നപ്പള്ളി ആയിരുന്നു. കാവ്യ ഫിലിംസിന്റെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. മാമാങ്കത്തിന്റെ പരാജയത്തിന് പിന്നാലെ ഇറങ്ങിയ ചിത്രമായിരുന്നു ഇത്. മാളികപ്പുറം 100 കോടി നേടിയെന്ന വാദം ആരാധകർ ഉയർത്താറുണ്ട്. ഇതിനെ സാധൂകരിക്കുന്ന ചില പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ഉണ്ട്. 
 
മാളികപ്പുറം 100 കോടി നേടിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് നിർമാതാവ് വേണു. 75 കോടിയാണ് ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ. മാമാങ്കത്തിന്റെ 135 കോടി പോസ്റ്ററിന് പിന്നിൽ താനാണെന്ന് തുറന്നു സമ്മതിച്ച നിർമാതാവ്, 2018 ആണ് തനിക്ക് ഏറ്റവും ലാഭം ഉണ്ടാക്കിയ സിനിമയെന്നും വ്യക്തമാക്കുന്നു. ആദ്യ ചിത്രമായ മാമാങ്കവും 100 കോടി നേടിയിട്ടില്ലെന്ന് വേണു കുന്നപ്പള്ളി പറയുന്നു. 
 
മാമാങ്കം സിനിമയുടെ കളക്ഷൻ താഴോട്ട് പോകുന്നത് കണ്ടപ്പോൾ അന്ന് പറ്റിയ അബദ്ധമായിരുന്നു ആ പോസ്റ്റർ എന്ന് പറയുകയാണ് സിനിമയുടെ നിർമാതാവ് വേണു കുന്നപ്പള്ളി. ഇങ്ങനെ ചെയ്താൽ മാത്രമേ ആളുകൾ സിനിമ കാണാൻ കയറുകയുള്ളൂ എന്ന് പറഞ്ഞതിനെ തുടർന്നാണ് അബദ്ധം പറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛന്‍ ആനപുറത്ത് കയറിയ തഴമ്പ് മക്കള്‍ക്കുണ്ടാവില്ലല്ലോ... എട്ടു നിലയില്‍ പൊട്ടി സെയ്ഫ് അലിഖാന്റെ മകന്റെ അരങ്ങേറ്റ ചിത്രം, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ