Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംപുരാൻ ചിത്രീകരിക്കുന്നത് ഈ ലൊക്കേഷനുകളിൽ,ഇരുപതോളം വിദേശ രാജ്യങ്ങളിലേക്ക് ടീം

Empuraan Antony Perumbavoor  Mohanlal  Prithviraj Sukumaran Murali Gopy

കെ ആര്‍ അനൂപ്

, ശനി, 7 ഒക്‌ടോബര്‍ 2023 (09:04 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാൻ ചിത്രീകരണം പുരോഗമിക്കുകയാണ്. നാലു വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ഡൽഹി-ഹരിയാന അതിർത്തിയിലെ ഫരീദാബാദിൽ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. വൻമുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. സിനിമയുടെ ലൊക്കേഷനുകളുടെ കാര്യമെടുത്താൽ തന്നെ മനസ്സിലാകും സിനിമയുടെ വലുപ്പം. 
 
ഇരുപതോളം വിദേശ രാജ്യങ്ങളിൽ പൃഥ്വിരാജ് ചിത്രം ഷൂട്ട് ചെയ്യും. യുഎഇ, യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾ അക്കൂട്ടത്തിൽ ചിലത് മാത്രം. നിരവധി ഷെഡ്യൂളുകൾ ഇതിനായി പ്ലാൻ ചെയ്തിട്ടുണ്ട്.ഫരീദാബാദിൽ നിന്നും ഡോക്ക്, കാർഗിൽ, ഡാർജിലിംഗ് തുടങ്ങിയ ഇടങ്ങളിലേക്ക് ലൊക്കേഷൻ ഷിഫ്റ്റ് ചെയ്യും.
 
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി എംപുരാൻ റിലീസ് ചെയ്യും.പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയ താരങ്ങൾ സിനിമയിൽ ഉണ്ടാകും. ഇന്ത്യൻ താരങ്ങൾക്ക് പുറമേ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കും.
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായം 38 കഴിഞ്ഞു, നയന്‍താരയുടെ സൗന്ദര്യ രഹസ്യം ഇതാണ്!