Select Your Language

Notifications

webdunia
webdunia
webdunia
webdunia

Empuraan: ഇത്തവണ സ്റ്റീഫന്റെ പോരാട്ടം ജതിനോട്? ടൊവിനോ വില്ലന്‍ !

ജതിന്‍ രാംദാസിനെതിരെ സ്റ്റീഫന്‍ നെടുമ്പള്ളി പോരാട്ടത്തിനിറങ്ങുന്ന രംഗങ്ങളും എമ്പുരാനില്‍ ഉണ്ടാകുമെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്

Mohanlal and Tovino Thomas (Empuraan Trailer)

രേണുക വേണു

, വ്യാഴം, 20 മാര്‍ച്ച് 2025 (09:01 IST)
Mohanlal and Tovino Thomas (Empuraan Trailer)

Empuraan: ലൂസിഫറില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ് ടൊവിനോ തോമസ് അവതരിപ്പിച്ച ജതിന്‍ രാംദാസ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടു സദൃശ്യപ്പെടുത്തിയാണ് ലൂസിഫറില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ നായകകഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയുമായി അടുത്തുനില്‍ക്കുന്ന കഥാപാത്രമാണ് ജതിന്‍. എന്നാല്‍ എമ്പുരാനിലേക്ക് എത്തുമ്പോള്‍ അങ്ങനെയാണോ? 
 
ജതിന്‍ രാംദാസിനെതിരെ സ്റ്റീഫന്‍ നെടുമ്പള്ളി പോരാട്ടത്തിനിറങ്ങുന്ന രംഗങ്ങളും എമ്പുരാനില്‍ ഉണ്ടാകുമെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്. 'ദൈവ പുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാന്‍' എന്ന് സ്റ്റീഫന്‍ നെടുമ്പള്ളി / ഖുറേഷി അബ്രാം പറയുന്നത് ട്രെയ്‌ലറില്‍ കേള്‍ക്കാം. ലൂസിഫറില്‍ ദൈവപുത്രന്‍ ആയി അവതരിപ്പിച്ചിരിക്കുന്നത് ടൊവിനോ തോമസിനെയാണ്. 
 
പി.കെ.രാംദാസിന്റെ മരണശേഷം ജതിന്‍ രാംദാസ് കേരള രാഷ്ട്രീയത്തില്‍ സജീവമാകുകയും പിന്നീട് കേരള മുഖ്യമന്ത്രിയാകുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയായ ശേഷം ജതിന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതും അതില്‍ വിജയിക്കുന്നതും അടക്കമുള്ള രംഗങ്ങള്‍ എമ്പുരാനില്‍ ഉണ്ടാകും. എന്നാല്‍ ഭരണാധികാരിയായ ജതിന്‍ രാംദാസിനു സംഭവിക്കുന്ന വീഴ്ചകള്‍ക്കു പിന്നാലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ രക്ഷിക്കാന്‍ സ്റ്റീഫന്‍ നെടുമ്പള്ളി വീണ്ടും അവതരിക്കുന്നതാണ് എമ്പുരാന്റെ കഥയെന്ന് ട്രെയ്‌ലര്‍ കണ്ട ആരാധകര്‍ പ്രവചിക്കുന്നു. 
 


ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണെന്ന് ട്രെയ്ലറില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തോടൊപ്പം കേരള രാഷ്ട്രീയവും സിനിമയില്‍ പ്രതിപാദിക്കും. ആക്ഷന്‍ രംഗങ്ങള്‍ക്കും ട്രെയ്ലറില്‍ വലിയ പ്രാധാന്യമുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ദീപക് ദേവിന്റേതാണ് സംഗീതം, ക്യാമറ സുജിത്ത് വാസുദേവ്. ശ്രീ ഗോകുലം മൂവീസും ആശീര്‍വാദ് സിനിമാസുമാണ് നിര്‍മാണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan Trailer: 'രാത്രിയുടെ യാമങ്ങളില്‍ സാത്താനെ ഉണര്‍ത്തിയത് നിങ്ങളാണ്'; ട്രെയ്‌ലര്‍ ലീക്കായതിനു പിന്നാലെ ഔദ്യോഗികമായി പങ്കുവെച്ച് മോഹന്‍ലാല്‍