Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് മുതൽ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പ് ആണ്, ആദ്യ ദിവസം തന്നെ കാണും; ഷെയിൻ നിഗം

റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തും.

അന്ന് മുതൽ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പ് ആണ്, ആദ്യ ദിവസം തന്നെ കാണും; ഷെയിൻ നിഗം

നിഹാരിക കെ.എസ്

, തിങ്കള്‍, 17 മാര്‍ച്ച് 2025 (10:12 IST)
മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തും. ഇതുവരെയുള്ള എല്ലാ ബോക്സ് ഓഫീസുകൾ കളക്ഷൻ റെക്കോർഡുകളും ഈ ചിത്രം മറികടക്കുമെന്നാണ് പ്രതീക്ഷ.
 
ഇപ്പോഴിതാ, ചിത്രത്തിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടൻ ഷെയിൻ നിഗം. ലൂസിഫർ കണ്ടത് മുതൽ താൻ എമ്പുരാനായി കാത്തിരിക്കുകയായിരുന്നെന്നും ചിത്രം ആദ്യ ദിവസം തന്നെ കാണുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഷെയിൻ പറഞ്ഞു.
 
'എമ്പുരാന് വേണ്ടി എല്ലാവരെയും പോലെ ഞാനും വെയ്റ്റിംഗ് ആണ്. അതിന്റെ ടീസർ കണ്ടത് മുതൽ തന്നെ പടം കാണണമെന്ന് ഉണ്ടായിരുന്നു. ലൂസിഫർ കണ്ടപ്പോൾ മുതൽ രണ്ടാം ഭാഗത്തിന് വെയ്റ്റിംഗ് ആയിരുന്നു, ടീസർ പ്രതീക്ഷകളെ ഇരട്ടിച്ചു. ഉറപ്പായിട്ടും ആദ്യ ദിവസം കണ്ടിരിക്കും', ഷെയിൻ നിഗം പറഞ്ഞു.
 
മാർച്ച് 27 ന് രാവിലെ രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് ദിവ്യ ദർശിനിയോട് മോശമായി പെരുമാറിയത് നയൻതാരയോ?