Thudarum Social Media Response: വിന്റേജ് ലാലേട്ടന്റെ മടങ്ങിവരവോ? 'തുടരും' പ്രേക്ഷക പ്രതികരണങ്ങള്‍ Live Updates
Thudarum Review: സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി
Thudarum Social Media Review: മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' തിയറ്ററുകളില്‍. കേരളത്തില്‍ രാവിലെ പത്തിനു ആദ്യ ഷോ ആരംഭിക്കും. 11.30 ഓടെ ആദ്യ പകുതിയുടെ പ്രതികരണങ്ങള്‍ വന്നുതുടങ്ങും. ആദ്യ ഷോയ്ക്കു ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍, സോഷ്യല്‍ മീഡിയ അഭിപ്രായങ്ങള്‍ എന്നിവ ഇവിടെ വായിക്കാം:
Thudarum Audience Review in Mayalam:
സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഫാമിലി ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ശോഭനയാണ് മോഹന്‍ലാലിന്റെ നായിക.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിക്കുന്നത്. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്സ് ബിജോയിയുടേതാണ് സംഗീതം. ഒരു ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.