'എമ്പുരാന്‍' എപ്പോള്‍ ? മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ സൂചന നല്‍കി പൃഥ്വിരാജ്
						
		
			      
	  
	
				
			
			
			  
			
		
	  	  
	  
      
									
						
			
				    		 , ശനി,  21 മെയ് 2022 (14:40 IST)
	    	       
      
      
		
										
								
																	മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍ ചിത്രീകരണം ഇനി അധികം വൈകില്ല. സൂചനകള്‍ സംവിധായകനായ പൃഥ്വിരാജ് തന്നെ നല്‍കി.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
		 
		മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് എഴുതിയ കുറിപ്പിലാണ് അദ്ദേഹം എമ്പുരാന്‍ ചിത്രീകരണത്തെ കുറിച്ച് സൂചന നല്‍കിയത്.'ലൂസിഫര്‍' തീയേറ്ററുകളിലെത്തിയതിന്റെ മൂന്നാം വാര്‍ഷികമായിരുന്ന മാര്‍ച്ച് 28നും പൃഥ്വിരാജും മുരളി ഗോപിയും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കി.
 
									
										
								
																	
		 
		'ഇല്ല ... ഞാന്‍ വെറുതെ വിടില്ല ! അടുത്ത വര്ഷം വീണ്ടും വരും. ഹാപ്പി ബര്‍ത്ത് ഡേ ഏട്ടാ'- എന്നാണ് പൃഥ്വിരാജ് മോഹന്‍ലാലിന് പിറന്നാളാശംസകള്‍ നേര്‍ന്നു കൊണ്ട് കുറിച്ചത്.
 
									
										
								
																	
									
										
								
																	
									
											
							                     
							
							
			        							
								
																	
		
		 
		
				
		
						 
		 
		  
        
		 
	    
  
	
 
	
				
        Follow Webdunia malayalam
        
              
      	  
	  		
		
			
			  അടുത്ത ലേഖനം