Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെക്കോർഡുകൾ കട പുഴക്കി അവെഞ്ചേഴ്സ് എൻഡ് ഗെയിം

770 കോടി രൂപയാണ് ചൈനയിൽ നിന്നു മാത്രം നേടിയത്.

റെക്കോർഡുകൾ കട പുഴക്കി അവെഞ്ചേഴ്സ് എൻഡ് ഗെയിം
, തിങ്കള്‍, 29 ഏപ്രില്‍ 2019 (14:51 IST)
സിനിമാ പ്രേമികളുടെ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാർവൽ ഇൻഫിനിറ്റി സാഗയിലെ അവസാന ചിത്രമായ മാർവൽ എൻഡ് ഗെയിം തിയറ്ററുകളിൽ എത്തുന്നത്. പുറത്തുവരുന്ന വിവരം പറയുന്നത് കാത്തിരുന്നതൊന്നം വെറുതെയായില്ല എന്ന് തന്നെയാണ്. ഈ സീരിസിലെ ഏറ്റവും മികച്ച ചിത്രമാണ് എൻഡ് ഗെയിം എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. 
 
അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിന്റെ രണ്ടാം ഭാഗമായാണ് എൻഡ് ഗെയിം പുറത്തിറക്കിയിട്ടുള്ളത്. ഇൻഫിനിറ്റി വാർ അവസാനിച്ചിടത്താണ് എൻഡ് ഗെയിം തുടങ്ങുന്നത്. ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിക്കാനാണ് എൻഡ് ഗെയിം വന്നിരിക്കുന്നതെന്ന് സിനിമാ പ്രേമികൾ ഒന്നടങ്കം പറയുന്നുണ്ട്. ആദ്യദിനം ഇന്ത്യയിൽ നിന്നു മാത്രം 50 കോടി രൂപയാണ് ചിത്രം നേടിയത്. ബുക്ക് മൈ ഷോയിൽ മാത്രം വിറ്റു പോയത് 25 ലക്ഷം ടിക്കറ്റുകൾ. ചൈനയിലും സർവ്വ കാല റെക്കോർഡാണ് എൻഡ് ഗെയിം നേടിയത്. 770 കോടി രൂപയാണ് ചൈനയിൽ നിന്നു മാത്രം നേടിയത്. 
 
 
യുഎസ് ഒഴികെയുള്ള രാജ്യങ്ങളിൽ നിന്ന് ചിത്രം നേടിയത് 1200 കോടിയാണ്. 2800 കോടി നിർമ്മാണ ചെലവുള്ള ചിത്രത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നും ആദ്യവാരം മാത്രം 7000 കോടി രൂപ ലഭിക്കുമെന്നാണ് വിതരണക്കാരുടെ കണക്കുകൂട്ടൽ. ജോ റൂസോയും ആന്റണി റൂസോയും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പിളിദേവിയുടെ മുന്‍ഭര്‍ത്താവിന്റെ കാമുകിക്കെതിരെ മോഷണക്കേസ്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!