നടി എസ്തര്‍ അനിലിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 44 കിലോ ഭാരമുള്ള താന്‍ 58 കിലോഗ്രാം ഭാരമുള്ള ഒരു ഗൗണ്‍ ആണ് ധരിച്ചിരിക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് ഫോട്ടോ ഷൂട്ട് വീഡിയോയും ചിത്രങ്ങളും താരം പങ്കുവെച്ചത്.
'58 കിലോഗ്രാം ഭാരമുള്ള ഒരു ഗൗണ്‍ ആണ് ഞാന്‍ ധരിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ? ഞാന്‍ ഉദ്ദേശിക്കുന്നത് എന്റെ ഭാരം 44 കിലോയാണ്.അവര്‍ മുറിയിലേക്ക് ഗൗണ്‍ കൊണ്ടുവന്ന നിമിഷം ഞാന്‍ വായ തുറന്ന് അവിടെ നിന്നു. ആദ്യ കാഴ്ചയില്‍ തന്നെ വാവ് എന്നായിരുന്നു. ഈ സൗന്ദര്യം ഉണ്ടാക്കാന്‍ അവര്‍ 30 ദിവസമെടുത്തു. വളരെയധികം അഭിനിവേശവും സ്‌നേഹവും ചേര്‍ത്താണ് അത് ഉണ്ടാക്കിയെന്ന് എനിക്ക് ഉറപ്പുണ്ട്. മികച്ച ജോലി മനേഷും രമ്യയും'- എസ്തര്‍ അനില്‍ കുറിച്ചു.
ലോക്ഡൗണ്‍ കാലത്ത് വിര്‍ച്വല്‍ ഫോട്ടോഷൂട്ടുമായി എസ്തര്‍ അനില്‍ എത്തിയിരുന്നു.