Webdunia - Bharat's app for daily news and videos

Install App

'എല്ലാവർക്കും അറിയാവുന്ന കാര്യം': പ്രണയം വെളിപ്പെടുത്തി രശ്‌മിക മന്ദാന

നിഹാരിക കെ എസ്
തിങ്കള്‍, 25 നവം‌ബര്‍ 2024 (17:43 IST)
രശ്‌മിക മന്ദാനയും വിജയ് ദേവരക്കോണ്ടയും പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നിട്ട് വർഷങ്ങളായി. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹത്തെ കുറിച്ച് ആരാധകർ ഊഹാപോഹങ്ങൾ തുടങ്ങി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ സിംഗിളല്ലെന്ന് വിജയ് ദേവരകൊണ്ട വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് തന്റെ ഗേള്‍ഫ്രണ്ട് എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞിട്ടില്ല. ഇതിനു പിന്നാലെ രശ്മികയ്‌ക്കൊപ്പമുള്ള വിജയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
 
ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങൾ ശരിയാണെന്ന് വയ്ക്കുന്ന രീതിയിൽ ചില അപ്രസ്താവനകൾ നടത്തിയിരിക്കുകയാണ് രശ്‌മിക. റിലേഷിൻഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇൻഡസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തു നിന്നുള്ള ആളാണോ പാർടണർ എന്ന ചോദ്യത്തിന് 'എല്ലാവർക്കും തെരിഞ്ച വിഷയം താ' എന്നായിരുന്നു രശ്മിക നൽകിയ മറുപടി. നിങ്ങൾക്ക് അറിയേണ്ട മറുപടി ഇതാണെന്ന് അറിയാമെന്നുമാണ് രശ്മിക ചിരിച്ചുകൊണ്ട് പറഞ്ഞത്. ചെന്നൈയിൽ വച്ച് നടന്ന പുഷ്പ 2വിലെ കിസ്സിക്ക് സോങ്ങിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രശ്മിക തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
 
കഴിഞ്ഞ ദിവസം കേളി ടെയ്ല്‍സി'നു നല്‍കിയ അഭിമുഖത്തിലാണ് താന്‍ പ്രണയത്തിലാണെന്നും പ്രണയിക്കപ്പെടുന്നത് നല്ല അനുഭവമാണെന്നും വിജയ് തുറന്നുപറഞ്ഞത്. ഉപാധിരഹിതമായ പ്രണയം എന്നൊന്ന് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments