Webdunia - Bharat's app for daily news and videos

Install App

'ആൺ പെൺ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നു': പദ്മകുമാറിനെതിരെ ആലപ്പി അഷറഫ്

നിഹാരിക കെ എസ്
തിങ്കള്‍, 25 നവം‌ബര്‍ 2024 (17:18 IST)
മദ്യലഹരിയിൽ സംവിധായകൻ രഞ്ജിത്ത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചുവെന്ന ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. പിന്നാലെ, ആലപ്പി അഷറഫ് യൂട്യൂബ് ചാനലിന് റീച്ച് കൂട്ടാൻ വേണ്ടി അവാസ്തവമായ കാര്യങ്ങൾ പടച്ചുവിടുകയായിരുന്നു എന്നാണ് എം പദ്മകുമാറിന്റെ വിശദീകരണം. ഇതിന് മറുപടിയുമായി ആലപ്പി അഷ്റഫ് രംഗത്ത്.
 
രഞ്ജിത്തിനെ വെള്ളപൂശാനാണ് പദ്മകുമാർ ശ്രമിക്കുന്നത് എന്നാണ് അഷ്റഫ് ഫെയ്സ്ബുക്കിൽ കുറിച്ചത്. അനാവശ്യമായി അപവാദങ്ങൾ പ്രചരിപ്പിക്കുക എന്നത് തന്റെ ശീലമല്ല. താൻ പറഞ്ഞ സംഭവം മറ്റൊരു തരത്തിൽ ആവർത്തിക്കുകയാണ് പദ്മകുമാർ ചെയ്തതത്. അടികൊണ്ട ഒടുവിലാൻ ഇപ്പോഴും കുറ്റക്കാരനാണോ എന്നും ആലപ്പി അഷ്റഫ് ചോദിച്ചു.
 
കഴിഞ്ഞ ദിവസമാണ് സംവിധായകൻ രഞ്ജിത്തിന് എതിരെ ആലപ്പി അഷ്റഫ് രം​ഗത്തെത്തിയത്. ആറാംതമ്പുരാന്റെ സെറ്റിൽ വച്ച് രഞ്ജിത്ത് നടൻ ഒടുവിലുണ്ണികൃഷ്ണനെ മർദിച്ചു എന്നാണ് അഷ്റഫ് പറഞ്ഞത്. ഇത് ചർച്ചയായതിനു പിന്നാലെ ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് പദ്മകുമാർ രം​ഗത്തെത്തുകയായിരുന്നു.
 
ആലപ്പി അഷ്റഫ് പങ്കുവച്ച കുറിപ്പ്
 
അടികൊണ്ട ഒടുവിലാൽ ഇപ്പോഴും കുറ്റക്കാരനോ...?
 
പത്മകുമാറിൻ്റെ വെള്ളപൂശലിനുള്ള മറുപടി
 
അൻപതു വർഷത്തിലേറേയായി ഈ രംഗത്തുള്ള വ്യക്തിയാണ് ഞാൻ. അനാവശ്യമായി അപവാദങ്ങൾ പ്രചരിപ്പിക്കുക എന്നത് എന്റെ ശീലമല്ല. എന്നെ അറിയുന്ന ആരും അതു വിശ്വസിക്കുകയുമില്ല. എൻ്റെ കണ്ണുകളെ ഞാൻ വിശ്വസിക്കരുതെന്നാണോ താങ്കൾ പറയുന്നത്. താങ്കൾ എത്ര കല്ലുവെച്ച നുണ വിശ്വാസ്യയോഗ്യമായി അവതരിപ്പിച്ചാലും സത്യത്തിന്റെ ഒരു കണികയെങ്കിലും അവക്കിടയിൽ ഒളിച്ചിരിപ്പുണ്ടാവും എന്ന വസ്തുത ഓർമ്മിക്കുക.. ഒരു തരത്തിൽ പറഞ്ഞാൽ ഞാൻ പറഞ്ഞ സംഭവം മറ്റൊരു തരത്തിൽ ആവർത്തിക്കുകയാണ് താങ്കൾ ചെയ്തിട്ടുള്ളത്.
 
" സൗഹൃദസദസ്സുകളിലൊന്നിൽ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോർക്കൽ കൈയ്യാങ്കളിയോളം എത്തി " കരണകുറ്റിക്ക്‌ അടികൊടുക്കൽ " ഒഴിവാക്കി വെള്ളപൂശി. അതിനെ നിസ്സാരവൽക്കരിക്കാൻ താങ്കൾക്ക് കഴിയുമായിരിക്കും കാരണം " കരണം പുകഞ്ഞത് " താങ്കളുടെതല്ലല്ലോ...?
 
താങ്കളുടെ വരികൾ :
 
" സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും "
 
ഒടുവിലാനെന്ന വയോധികന്റെ കരണത്തടിച്ച് അദ്ദേഹത്തെ തിരുത്താൻ താങ്കളുടെ ഗുരു ആര്.... ഏഴാം തമ്പുരാനോ....? ഒടുവിലാൻ സഭ്യതയുടെ ഏത് അതിരുകളാണ് ഭേദിച്ചത്..? അതൊന്നു വ്യക്തമാക്കാമോ...?
 
"എൻറെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ് "- ഇതു താങ്കളുടെ വരികളാണ്..
 
ഒന്നുകൂടി വായിച്ചുനോക്കൂ.. എത്ര മ്ലേച്ഛമാണ് ഈ വരികൾ എത്ര അപഹാസ്യമാണ് താങ്കളുടെ വാക്കുകൾ
 
" ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും " എന്നു വെച്ചാൽ ഇനി ഏതറ്റംവരെ അയാൾ പോകണം.... ( ? )
 
രഞ്ജിത്തിന്റെ ഔദാര്യം ആവോളം പറ്റിയിട്ടുണ്ട് താങ്കൾ എന്നെനിക്കറിയാം ആദ്യമായി സംവിധായകകുപ്പായാമണിഞ്ഞ "അമ്മക്കിളിക്കൂട് " തൊട്ടു അങ്ങിനെ പലതും അതിന് അയാൾ ചെയ്ത എന്തും ന്യായീകരിക്കുമെന്ന താങ്കളുടെ ഈ വാക്കുകളിലൂടെ സ്വയം അപഹാസ്യനാകുകയാണെന്ന് താങ്കളെന്ന് അറിയുക.
 
" സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകൾ " ---- ഒരു കാര്യം മനസ്സിലാക്കുക താങ്കളുടെ മാത്രം മ്ളേച്ചമായ ചിത്രകഥകൾ മാത്രംമതി ചാനലിന് റേറ്റ്ക്കൂട്ടൻ '
 
സിനിമ ചെയ്യാത്തവർക്ക് പ്രതികരണശേഷി പാടില്ല എന്ന താങ്കളുടെ കണ്ടെത്തൽ അപഹാസ്യമാണ്. ഏറ്റവും കൗതുകം തോന്നിയത് താങ്കളുടെ ഈ വാക്കുകളാണ്
 
"ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാർത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നതെന്ന് "
പത്മകുമാർ ഈ "സാംസ്കാരിക കേരളം " എന്ന വാക്കൊക്കെ ഉച്ഛരിക്കാൻ താങ്കളെ പോലെ ഒരാൾക്ക്, അതും ആൺ പെൺ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്ന താങ്കളെ പോലെയുള്ളവർക്ക് എന്ത് യോഗ്യതയാണുള്ളത് എന്ന് ജനം വിലയിരുത്തട്ടെ...
 
ആറാം തമ്പുരാന്റെ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മിൽ നിർദോഷമായ ഒരു തമാശയുടെ പേരിൽ കയ്യാങ്കളിയുടെ വക്കോളാം എത്തി എന്ന് സ്വയപ്രഖ്യാപിത ശിഷ്യൻ തന്നെ സമ്മതിക്കുന്നു. ആ സെറ്റിൽ അങ്ങനെ ഒരു പ്രശ്നം സംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിക്കുന്ന പദ്മകുമാറിന്റെ ഗതികേടിൽ തികഞ്ഞ സഹതാപം മാത്രം. സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരുമെന്ന് ഓർമ്മ പെടുത്തുന്നു.
 
( ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ല എന്നെനിക്കറിയാം ആ കഥകളൊന്നും എന്നെക്കൊണ്ടു പറയിപ്പിക്കല്ലേ താങ്കൾ )
 
ആലപ്പി അഷറഫ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pope Francis Died: ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

അടുത്ത ലേഖനം
Show comments