Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോമാഞ്ചം സംവിധായകന്റെ രണ്ടാം വരവ്, 'ആവേശം'ത്തില്‍ ഫഹദ് നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Fahadh Faasil Jithu Madhavan Aavesham  first look poster

കെ ആര്‍ അനൂപ്

, ശനി, 16 ഡിസം‌ബര്‍ 2023 (09:14 IST)
രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആവേശം'. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.
 
മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്,ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 ഛായാഗ്രഹണം സമീര്‍ താഹിര്‍ നിര്‍വഹിക്കുന്നു.എഡിറ്റര്‍ വിവേക് ഹര്‍ഷന്‍,
സംഗീതം സുഷിന്‍ ശ്യാം, പ്രോജക്ട് സിഇഒ മൊഹസിന്‍ ഖായിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-എ.ആ.ര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍-പി.കെ. ശ്രീകുമാര്‍.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമന്തയും ദേവരകൊണ്ടയും വിവാഹിതരാകുന്നു?