Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മഞ്ജു വാര്യരെ രക്ഷിച്ചതും കാവ്യ മാധവൻ തന്നെ', പരിഹാസം; ഇതിന് ഒരു അവസാനമുണ്ടാകുമോ എന്ന് ആരാധകർ

മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള കാവ്യ മാധവന്റെ ചിത്രങ്ങളാണ് ഫാൻ പേജിൽ പങ്കിട്ടിരുന്നത്.

Manju Warrier

നിഹാരിക കെ.എസ്

, ചൊവ്വ, 13 മെയ് 2025 (10:59 IST)
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. അമ്മമാരോടുള്ള സ്നേഹം നിരവധി താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊന്നായിരുന്നു നടി കാവ്യ മാധവന്റെ ഫാൻ പേജിൽ പങ്കിട്ടൊരു ചിത്രം. മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള കാവ്യ മാധവന്റെ ചിത്രങ്ങളാണ് ഫാൻ പേജിൽ പങ്കിട്ടിരുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
  
ഡിവോഴ്സ് സമയത്ത് മകളുടെ കസ്റ്റഡി മഞ്ജു ഉന്നയിച്ചിരുന്നില്ല. അച്ഛനൊപ്പം പോകാനാണ് ഇഷ്ടമെന്ന് മീനാക്ഷി പറഞ്ഞത് മഞ്ജുവിന് നേരെയുള്ള സൈബർ ആക്രമണത്തിന് കാരണമായിരുന്നു. ഇതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ മഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ മകൾക്ക് അച്ഛനോടുള്ള സ്നേഹം തനിക്ക് അറിയാമെന്നും അതിനാൽ അക്കാര്യത്തിൽ മറ്റൊരു കമന്റും ഇല്ലെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
 
കാവ്യയുമായി മീനാക്ഷി അടുത്ത ബന്ധമാണ് പുലർത്തുന്നത്. ഇരുവരും പൊതുചടങ്ങുകളിലെല്ലാം ഒരുമിച്ചാണ് എത്താറുള്ളത്. പിറന്നാൾ ദിനങ്ങളിൽ പരസ്പരം ആശംസിച്ചുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും ഇരുവരും പങ്കിടാറുണ്ട്. അതിനിടെ അമ്മ മകൾ സ്നേഹം വ്യക്തമാക്കിക്കൊണ്ടുള്ള കാവ്യയുടെ ഫാൻ പേജിലെ പോസ്റ്റിന് താഴെ കമൻറുകളുടെ പൂരമാണ്. കാവ്യയെ അനുകൂലിച്ചും വിമർശിച്ചുമുള്ള കമന്റുകൾ ഇക്കൂട്ടത്തിലുണ്ട്. 
 
എന്തൊക്കെ പറഞ്ഞാലും കാവ്യ രണ്ട് മക്കളേയും നന്നായി നോക്കുന്നുണ്ടെന്നായിരുന്നു ഒരാൾ കമന്റ് ചെയ്ത്. കാവ്യയാണ് മഞ്ജുവിനെ രക്ഷിച്ചതെന്നും കാവ്യ ഇല്ലായിരുന്നുവെങ്കിൽ മലയാള സിനിമയ്ക്ക് മഞ്ജു വാര്യരെ തിരികെ കിട്ടില്ലായിരുന്നുവെന്നും പരിഹസിക്കുന്നവരുണ്ട്. അതിനിടെ എന്തിനാണ് ഇപ്പോഴും ഇതിന്റെ പേരിലെല്ലാം ആരാധകർ തല്ലുകൂടുന്നതെന്നാണ് ചിലരുടെ ചോദ്യം. ഇത്തരം ചോദ്യങ്ങളൊന്നും സൈബർ ആങ്ങളമാർക്ക് ഇഷ്ടപ്പെടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഴഞ്ഞുവീണത് ഭക്ഷണം കഴിക്കാത്തത് കൊണ്ടോ? വിശാലിന് സംഭവിച്ചതെന്ത്?