'മഞ്ജുവിന് മാത്രമേ ഇതിന് കഴിയൂ, ഇവരോളം പക്വത മറ്റാർക്കുമില്ല'; ആരാധകർ പറയുന്നു
വളരെ പക്വതയോട് കൂടി അവർ ആ ചോദ്യങ്ങളെ അഭിമുഖീകരിച്ചു.
കൊച്ചി: ദിലീപുമായുള്ള ഡിവോഴ്‌സിന് ശേഷം പക്വതയോടെയും വളരെ ശ്രദ്ധയോടും കൂടി മാത്രമാണ് മഞ്ജു വാര്യർ അഭിമുഖങ്ങൾ നൽകിയിട്ടുള്ളത്. ദിലീപ്, മീനാക്ഷി എന്നിവരെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒരിക്കലും മഞ്ജു മറുപടി നൽകാൻ നിൽക്കാറില്ല. വളരെ പക്വതയോട് കൂടി അവർ ആ ചോദ്യങ്ങളെ അഭിമുഖീകരിച്ചു. വേർപിരിയലിന്റെ കുറിച്ചുള്ള ചോദ്യത്തിന് പറയാനും അറിയാനുമൊക്കെ വേദനിപ്പിക്കുന്ന മറുപടിയാണെങ്കിൽ അത് പറയാതിരിക്കുന്നതായിരിക്കും നല്ലത് എന്ന ഒരൊറ്റ മറുപടിയുടെ അവർ വിമർശകരുടെ വായടപ്പിച്ചു.
'അത് തികച്ചും സ്വകാര്യതയാണ്, ആ സ്വകാര്യത ബഹുമാനിക്കുന്നു, എന്റേത് മാത്രമല്ല, അദ്ദേഹത്തിന്റേതും. അതുകൊണ്ട് അതിന് മാനിച്ചുകൊണ്ട് ഞാൻ മറുപടി നൽകുന്നില്ല. നടനെന്ന നിലയ്ക്ക് ദിലീപിന്റെ സിനിമകൾ കാണാറുണ്ട്, ആസ്വദിക്കാറുമുണ്ട്', എന്നായിരുന്നു മഞ്ജു വാര്യർ മറുപടി നൽകിയത്.
മഞ്ജുവിന്റെ ഈ വാക്കുകൾ സങ്കടപ്പെടുത്തിയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ദിലീപിന് ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ നഷ്ടം കൂടിയാണ് മഞ്ജു വാര്യർ എന്ന കമന്റുകളും ധാരാളം ഉണ്ട്.
'മഞ്ജുവിന്റെ വാക്കുകൾ കേട്ടപ്പോൾ സങ്കടം വന്നു. വേറെ ഏത് ഒരു പെണ്ണ് ആയാലും ഭർത്താവിനെ കുറ്റം ആണ് പറയുക. ഇതാണ് പെണ്ണ് നല്ലത് വരുത്തട്ടെ', 'നല്ല ഒരു ഫാമിലി ആയിരുന്നു, മഞ്ജു വിൻെറ പക്വത , ദിലീപിന് ഇത്ര വിവരം ഇല്ല ചതി ആയിപ്പോയി' 'എന്നും ദിലീപും മഞ്ജു വാര്യരുമാണ് ജനങ്ങൾക്ക് ഇഷ്ടം. അവരുടെ ആ കാലഘട്ടം, രണ്ടാം വിവാഹം കഴിച്ചത് മുതൽ ദിലീപിന് പ്രശ്നങ്ങൾ തുടങ്ങി' 'പാവം ഇന്നും അയാളെ മാനിക്കുന്നു എങ്കിൽ എന്തോരം സ്നേഹിച്ചിട്ടുണ്ടാരുന്നു അയാളെ. മഞ്ജുചേച്ചി ഇഷ്ടം' എന്നിങ്ങനെ പോകുന്നു കമന്റുകൾ.