Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിവ് തെറ്റിക്കാതെ ആരാധകര്‍, രാത്രി 12 മണിക്ക് മഴയെ പോലും അവഗണിച്ച് മെഗാസ്റ്റാറിന്റെ വീടിനു മുന്നില്‍; മമ്മൂട്ടിക്കൊപ്പം കൈവീശി ദുല്‍ഖറും (വീഡിയോ)

Fans Wishes Mammootty at midnight Video
, വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (10:09 IST)
മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ ആരാധകര്‍. രാത്രി 10 മണി കഴിഞ്ഞപ്പോള്‍ തന്നെ പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് ആരാധകരുടെ ഒഴുക്ക് തുടങ്ങി. അര്‍ധരാത്രി 12 മണി ആയപ്പോഴേക്കും മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നൂറുകണക്കിനു ആരാധകര്‍ നിറഞ്ഞു. മഴയെ പോലും അവഗണിച്ചാണ് മമ്മൂട്ടി ആരാധകര്‍ എറണാകുളത്ത് എത്തിയത്. 
 
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ ഇത്തവണ മമ്മൂട്ടിയ്ക്ക് ജന്മദിനം ആശംസിക്കാന്‍ താരത്തിന്റെ വീട്ടുപടിക്കല്‍ എത്തി. പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് ആരാധകര്‍ മമ്മൂട്ടിക്ക് ആശംസകല്‍ നേര്‍ന്നത്. മമ്മൂട്ടിയുടെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ചാണ് മിക്കവരും എത്തിയത്. 
 


12 ആയതോടെ വീടിന്റെ മട്ടുപ്പാവില്‍ മമ്മൂട്ടി എത്തി. ആരാധകരുടെ സ്‌നേഹത്തിനു കൈ വീശി കാണിച്ചു. മകന്‍ ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയെ ഒരുനോക്ക് കണ്ടതോടെ ആരാധകര്‍ക്ക് സന്തോഷമായി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്; ജാതകം പോലെ തന്നെ മമ്മൂട്ടിയുടെ സ്വഭാവവും