Webdunia - Bharat's app for daily news and videos

Install App

പുലിമുരുകനും ലൂസിഫറിനും കഴിയാത്തത് ! റെക്കോര്‍ഡിട്ട് മഞ്ഞുമ്മല്‍ ബോയ്‌സ്

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്

രേണുക വേണു
ചൊവ്വ, 5 മാര്‍ച്ച് 2024 (20:15 IST)
നൂറ് കോടി ക്ലബില്‍ റെക്കോര്‍ഡിട്ട് മഞ്ഞുമ്മല്‍ ബോയ്‌സ്. അതിവേഗം നൂറ് കോടി സ്വന്തമാക്കുന്ന മലയാള സിനിമയെന്ന റെക്കോര്‍ഡാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയത്. റിലീസ് ചെയ്തു 12 ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബില്‍ കയറിയത്. മലയാളത്തിനു പുറത്തുനിന്നും ലഭിച്ച സ്വീകാര്യതയാണ് ചിത്രത്തെ അതിവേഗം നൂറ് കോടി ക്ലബില്‍ കയറ്റിയത്. 
 
തമിഴ്‌നാട്ടില്‍ നിന്ന് വെറും 11 ദിവസം കൊണ്ട് 15 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഒരു മലയാള ചിത്രത്തിനു തമിഴ്‌നാട്ടില്‍ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനുകളില്‍ ഒന്നാണ് ഇത്. 2018, ലൂസിഫര്‍, പുലിമുരുകന്‍ എന്നിവയാണ് നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച മറ്റു മലയാള സിനിമകള്‍. 
 
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ക്യാമറ. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിച്ചിരിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുള്ള 11 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സംഘം കൊടൈക്കനാലിലേക്ക് ഒരു ഉല്ലാസ യാത്ര പോകുന്നു. രസകരമായ ഈ യാത്രക്കിടയില്‍ മഞ്ഞുമ്മല്‍ സംഘം ഗുണ ഗുഹയില്‍ അകപ്പെടുന്നു. അവിടെ നിന്ന് രക്ഷപ്പെടാനുള്ള ഇവരുടെ പരിശ്രമങ്ങളെ ഉദ്വേഗജനകമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; പുതിയ ബേഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍

കല്ലടയാറ്റിലൂടെ 10 കിലോമീറ്റര്‍ ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവം; 4 എസ്എഫ്‌ഐ നേതാക്കളെ സസ്‌പെന്റ് ചെയ്തു

കൊല്ലത്ത് പണിതീരാത്ത വീട്ടില്‍ 17445 രൂപ വൈദ്യുതി ബില്‍; തുക ഈടാക്കുന്നത് ഇലക്ട്രിഷനില്‍ നിന്നെന്ന് കെഎസ്ഇബി

ശബരിമലയില്‍ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പഭക്തന്‍ മരിച്ചു

അടുത്ത ലേഖനം
Show comments