Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെ റിച്ചാക്കിയ ഇളയ മകള്‍, മീനാക്ഷി അങ്ങനെയല്ല, മഹാലക്ഷ്മിയെ കുറിച്ച് നടന്‍

Now in an interview when a question came up about Mahalakshmi 's character

കെ ആര്‍ അനൂപ്

, ചൊവ്വ, 5 മാര്‍ച്ച് 2024 (15:20 IST)
രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ദിലീപ്. ആദ്യത്തെ മകള്‍ എങ്ങനെയാണോ അതിന് നേരെ വിപരീതമാണ് രണ്ടാമത്തെയാള്‍.ഒരാള്‍ സൈലന്റും മറ്റെയാള്‍ വൈലന്റ്റും എന്നാണ് ദിലീപ് തന്നെ മക്കളെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഏതൊരു അഭിമുഖത്തിനിടയിലും നടനോട് മീനാക്ഷിയുടെയും അനുജത്തി മഹാലക്ഷ്മിയുടെയും വിശേഷങ്ങള്‍ ചോദിക്കാറുണ്ട്. അതിനെല്ലാം നടന്‍ മറുപടിയും നല്‍കും.
 
കുട്ടിക്കാലം മുതലേ മീനാക്ഷി വളരെ ഒതുങ്ങി ഇരിക്കുന്ന സ്വഭാവക്കാരിയായിരുന്നു. മഹാലക്ഷ്മി ആകട്ടെ ലൈഫില്‍ ഇത്തിരി അടിച്ചുപൊളി ഒക്കെ വേണം എന്ന മൈന്‍ഡ് സെറ്റുള്ള കൂട്ടത്തിലാണ്. മഹാലക്ഷ്മിയെ മാമാട്ടി എന്നാണ് വിളിക്കാറുള്ളത്. ഫോണ്‍ വീട്ടില്‍ അനുവദിക്കില്ലെങ്കിലും തരം കിട്ടിയാല്‍ ഫോണ്‍ അടിച്ചു മാറ്റാന്‍ മഹാലക്ഷ്മി ശ്രമിക്കും. ഫോണ്‍ കയ്യിലുണ്ടെങ്കില്‍ വ്ളോഗിംഗ് ആണ് ഇഷ്ടവിനോദം. എം.ബി.ബി.എസ്. കഴിഞ്ഞ് ഹൌസ് സര്‍ജന്‍സി ചെയ്യുകയാണ് മീനാക്ഷി. യുകെജിയില്‍ പഠിക്കുകയാണ് കുഞ്ഞ് മഹാലക്ഷ്മി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മാമാട്ടിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു ചോദ്യം വന്നപ്പോള്‍ ദിലീപ് രസകരമായ മറുപടി നല്‍കി.
 
വീട്ടിലെ പോലെയല്ല സ്‌കൂളില്‍ ചെന്നാല്‍ മഹാലക്ഷ്മിയുടെ ആറ്റിറ്റിയൂഡ് തന്നെ മാറും. മകള്‍ തന്നെ റീച്ചാക്കി മാറ്റിയ ഒരു കാര്യം ദിലീപ് തമാശ രൂപേണ പറയുകയാണ്.
 
വീട്ടില്‍ അച്ഛാ എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ സ്‌കൂളില്‍ ദിലീപ് ചെന്നാല്‍ പിന്നെയുള്ള വിളി ഡാഡി എന്നാണ്. പെട്ടെന്ന് താനങ്ങ് റിച്ച് ആയ ഫീല്‍ ആണെന്ന് ദിലീപ് പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്‍ ഫുട്‌ബോള്‍ ആരാധകന്‍, അമ്മയെക്കാള്‍ വളര്‍ന്ന് മകളും, നടന്‍ അജിത്തിന്റെ വീട്ടിലെ പിറന്നാള്‍ ആഘോഷം