Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേഗത്തില്‍ 350 കോടി നേടിയ ബോളിവുഡ് സിനിമകള്‍! ഷാരൂഖ് ഖാന്റെ രണ്ടും രണ്‍ബീറിന്റെ ഒന്നും

Fastest Rs 350 crore grossing movies in Bollywood Gadar 2

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (11:25 IST)
അനിമല്‍
 
രണ്‍ബീര്‍ കപൂറും സന്ദീപ് റെഡ്ഡി വംഗയും ഒന്നിച്ച അനിമല്‍ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി ഇത് മാറിയിരിക്കുന്നു, രണ്‍ബീറിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഹിറ്റ് കൂടിയാണ് ഇത്. 9 ദിവസം കൊണ്ട് 355 കോടി നേടി. 
 
ജവാന്‍
 
ഷാരൂഖ് ഖാന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസായിരുന്നു ജവാന്‍.
 4 വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ പഠാനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. വെറും 9 ദിവസം കൊണ്ടാണ് ജവാന്‍ 350 കോടി ക്ലബ്ബിലെത്തിയത്. 9 ദിവസം കൊണ്ട് 366 കോടി രൂപയാണ് നേടിയത്.

പഠാന്‍
 
4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിന്റെ ആദ്യ റിലീസ് പഠാന്‍ തിയേറ്ററുകളില്‍ ആഘോഷമാക്കി. 9 ദിവസം കൊണ്ട് 351 കോടി രൂപ നേടിയ ചിത്രം വേഗത്തില്‍ 350 കോടി ക്ലബ്ബില്‍ എത്തി.
 
ഗദര്‍ 2
ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ഡിയോള്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നു പോകുന്നത്.ഗദര്‍ 2, 2023ലെ തന്നെ ഏറ്റവും വലിയ ബോളിവുഡ് വിജയചിത്രമായി മാറിക്കഴിഞ്ഞു.22 വര്‍ഷത്തിന് ശേഷം സണ്ണി ഡിയോള്‍ താരാ സിംഗ് ആയി തിരിച്ചെത്തി, 10 ദിവസം കൊണ്ട് 375 കോടി നേടി.
 
 ബാഹുബലി 2
 
എസ്എസ് രാജമൗലിയുടെ ബാഹുബലി 2 വന്‍ വിജയമായി മാറി. 12 ദിവസം കൊണ്ട് 360 കോടി നേടി. 
 
കെജിഎഫ് 2
 
കെജിഎഫ് സിനിമകളിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടനാണ് യഷ്. കെജിഎഫ് 3 ഉണ്ടാകുമെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍ പറഞ്ഞു.ചിത്രം 16-ാം ദിവസം 353 കോടി നേടി.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരു മകനെക്കൂടി കിട്ടിയിരിക്കുന്നു, അവളുടെ രാജകുമാരന്‍'; മകളുടെ വിവാഹനിശ്ചയ ശേഷം പാര്‍വതി ജയറാം