Webdunia - Bharat's app for daily news and videos

Install App

ലഹരിക്കാരോട് ഒരു കോംപ്രമൈസിനുമില്ല; കഞ്ചാവുമായി പിടിയിലായ സംവിധായകരെ സസ്‌പെൻഡ് ചെയ്ത് ഫെഫ്ക

ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരെയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സസ്‌പെൻഡ് ചെയതത്.

നിഹാരിക കെ.എസ്
ഞായര്‍, 27 ഏപ്രില്‍ 2025 (10:41 IST)
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകരെ സസ്‌പെൻഡ് ചെയ്ത് ഫെഫ്ക. ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരെയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സസ്‌പെൻഡ് ചെയതത്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കാൻ തയ്യാറാവില്ലെന്ന് നേരത്തെ ഫെഫ്ക ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് നടപടി. 
 
നേരത്തെ, ലഹരിയുമായി പിടിയിലായ മേക്കപ്പ്മാനെ അന്നു തന്നെ ഫെഫ്ക സസ്‌പെൻഡ് ചെയ്തിരുന്നു. ലഹരിയിൽ വലിപ്പ - ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സംവിധായകൻ സിബി മലയിൽ പറഞ്ഞു. 
 
അതേസമയം, ഇന്ന് വെളുപ്പിന് രണ്ടുമണിക്കാണ് ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവർ പിടിയിലായത്. ഷാലിഫ് മുഹമ്മദ് എന്നൊരാളും ഇവർക്കൊപ്പം അറസ്റ്റിലായി. ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ ആളെ തിരിച്ചറിഞ്ഞതായി എക്‌സൈസ് സംഘം സൂചിപ്പിച്ചു. സമീർ താഹിറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
 
അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇവർ ഫ്‌ലാറ്റിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

കുറച്ചു കൂടിപ്പോയി; ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്

അടുത്ത ലേഖനം
Show comments