വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി പ്രഹരം; കരുതലോടെ ഇന്ത്യ
പാക് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായ തെളിവു ലഭിച്ചശേഷമേ ഇന്ത്യ പ്രതികരിക്കൂ
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ യഥാര്‍ഥ സൂത്രധാരന്‍ ആരെന്ന് അന്വേഷിച്ച് ഇന്ത്യ. ചില തീവ്രവാദി ഗ്രൂപ്പുകളെ മുന്‍നിര്‍ത്തി പാക്കിസ്ഥാനാണോ ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്ന് ഇന്ത്യക്ക് സംശയമുണ്ട്. എന്നാല്‍ ഇതിനെല്ലാം ശക്തമായ തെളിവുകള്‍ ആവശ്യമാണ്.
പാക് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായ തെളിവു ലഭിച്ചശേഷമേ ഇന്ത്യ പ്രതികരിക്കൂ. പാക്കിസ്ഥാനല്ല ഇതിനു പിന്നിലെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഇന്ത്യയുടെ ഓരോ നീക്കങ്ങളും അതീവ ശ്രദ്ധയോടെയായിരിക്കും. തെളിവ് കണ്ടെത്തിയ ശേഷം മാത്രമേ ഇന്ത്യ പാക്കിസ്ഥാനെതിരെ പ്രതികരിക്കൂ.
ഇന്റലിജന്‍സ് ഏജന്‍സികള്‍ ഭീകരാക്രമണത്തിന്റെ യഥാര്‍ഥ സൂത്രധാരനെ കണ്ടെത്താന്‍ പഴുതടച്ച അന്വേഷണം നടത്തുകയാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും തെളിവുകള്‍ കിട്ടിയാല്‍ തന്നെ വളരെ രഹസ്യമായി വയ്ക്കും. ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയവരെ കണ്ടെത്തിയാല്‍ ഇന്ത്യ തിരിച്ചടിക്കും.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.