Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനസ്സില്‍ കരയുകയാണ്,ഫോട്ടോയില്‍ ചിരിയും, എട്ടുവര്‍ഷം ഒന്നിച്ചുള്ള ജീവിതം, വിവാഹ വാര്‍ഷിക ദിനത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍

Film producer Listin Stephen  wedding anniversary wedding anniversary Film news movie news

കെ ആര്‍ അനൂപ്

, ചൊവ്വ, 22 ഓഗസ്റ്റ് 2023 (14:57 IST)
തന്നെ കേള്‍ക്കുന്ന ആളുകളുടെ മുഖത്ത് ഒരു ചിരി വരുത്തുവാന്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ആ പതിവ് സ്വന്തം വിവാഹ വാര്‍ഷിക ദിനത്തിലും അദ്ദേഹം തെറ്റിച്ചില്ല.ഭാര്യ ബെനീറ്റയ്ക്ക് രസകരമായ ആശംസയുമായാണ് ഇത്തവണ ലിസ്റ്റിന്‍ എത്തിയിരിക്കുന്നത്.
 
 'മനസ്സില്‍ കരയുകയാണെന്നും ഫോട്ടോ എടുക്കുമ്പോള്‍ ചിരിക്കുകയാണെന്നും തോന്നാം. നിന്നെക്കാള്‍ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാള്‍ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും? എന്തായാലും ഇപ്പോള്‍ എട്ട് വര്‍ഷം, ഓര്‍ക്കാനൂടെ വയ്യ, പക്ഷേ ഓര്‍ത്തേ പറ്റൂ. അതാണ് ജീവിതം, അതാണ് കുടുംബജീവിതം. ഇപ്പോള്‍ ഞാന്‍, നീ, ഐസക്, ഇസബല്‍. എന്റെ ഭാര്യ ബെനിറ്റയ്ക്ക് ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെ വിവാഹവാര്‍ഷിക ആശംസകള്‍ നേരുന്നു.'',- ലിസ്റ്റിന്‍ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രാക്ഷസന്‍' സംവിധായകന്റെ പുത്തന്‍ സിനിമ,നായകന്‍ വിഷ്ണു വിശാല്‍ തന്നെ !