Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

ഇതെങ്ങനെയുണ്ട് ? കിംഗ് ഓഫ് കൊത്തയുടെ ഹൈപ്പ് മാറിക്കിടക്കാന്‍ ഒരു വിനയ് ഫോര്‍ട്ട് തന്ത്രം!

Vinay fort Vinay Forrt New look Vinay fort upcoming photoshoot Vinay fort trust me for new photo Vinay fort cinema Vinay fort movies Vinay fort cinema news movie news film news nivin Pauly

കെ ആര്‍ അനൂപ്

, ചൊവ്വ, 22 ഓഗസ്റ്റ് 2023 (09:26 IST)
നിവിന്‍ പോളിയുടെ പുതിയ സിനിമയാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ.ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയുടെ ടാഗ് ലൈന്‍ 'ഒരു പ്രവാസി ഹീസ്റ്റ്' എന്നാണ്. കഴിഞ്ഞദിവസം സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനായി എത്തിയ വിനയ് ഫോര്‍ട്ടിന്റെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയത്. ഓണത്തിന് റിലീസിന് എത്തുന്ന സിനിമയ്ക്ക് വലിയ പ്രചാരണമാണ് നടന്റെ ഈ ലുക്ക് സമ്മാനിച്ചതെന്ന് ആരാധകര്‍ പറയുന്നു. 
നടന്റെ പുതിയ ലുക്ക് സിനിമാതാരങ്ങളും പങ്കുവെച്ചിരുന്നു. ഒറ്റപ്രസ് മീറ്റിലൂടെ കിംഗ് ഓഫ് കൊത്തയുടെ ഹൈപ്പ് മാറിക്കിടക്കാന്‍ ആയെന്നും ഒക്കെയാണ് കമന്റുകള്‍.
നെറ്റ്ഫ്‌ലിക്‌സ് വെബ്‌സീരിസ് മണി ഹീസ്റ്റിലെ കഥാപാത്രങ്ങളായി നിവിന്‍ പോളിയും സഹതാരങ്ങളും എത്തിയതും വലിയ ശ്രദ്ധ നേടിയിരുന്നു.
മണി ഹീസ്റ്റിലെ പ്രഫസറിന്റെ വേഷമണിഞ്ഞ് നിവിന്‍ പോളി എത്തിയപ്പോള്‍ റിയോ ആയി വിജിലേഷ് കരയാടിനെ കാണാനായി.ഹെല്‍സിങ്കി ആയി ജാഫര്‍ ഇടുക്കിയും ടോക്കിയോ ആയി മമിത ബൈജുവും എത്തുന്നു.വിനയ് ഫോര്‍ട്ട് ആകട്ടെ ബെര്‍ലിന്‍,നെയ്‌റോബി ആയി ആര്‍ഷ ബൈജു, ഡെന്‍വര്‍ ആയി ശ്രീനാഥ് ബാബു എന്നിവരുടെ പോസ്റ്ററുകളും പുറത്തുവന്നു. നിവിന്‍ പോളിയുടെ മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും രാമചന്ദ്ര ബോസ് ആന്‍ഡ് കോ. 
 
മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്ഷന്‍ ത്രില്ലറിലെ നായികയായി മഞ്ജുവാര്യര്‍, 'മിസ്റ്റര്‍ എക്‌സ്'ചിത്രീകരണം ആരംഭിച്ചു