Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാ സമരം ഉറപ്പിച്ചോ? നിർമാതാക്കളുടെ സംഘടനയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്

സിനിമാ സമരം ഉറപ്പിച്ചോ? നിർമാതാക്കളുടെ സംഘടനയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്

നിഹാരിക കെ.എസ്

, തിങ്കള്‍, 24 ഫെബ്രുവരി 2025 (09:59 IST)
കൊച്ചി: നിർമാതാക്കളുടെ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ഉച്ചയ്ക്ക്. സംഘടനയ്ക്കുള്ളിലെ നിർമാതാക്കളുടെ തർക്കം ചർച്ച ചെയ്യുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. ആന്റണി പെരുമ്പാവൂരുമായുള്ള തർക്കം ചർച്ചയാക്കുകയും വിശദീകരണം ചോദിക്കുന്നതിൽ തീരുമാനം എടുക്കുകയും ചെയ്യും. ജൂൺ ഒന്നിലെ സമരവുമായി മുന്നോട്ടുപോകണോ എന്നും യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ നിർമാതാവ് ജി സുരേഷ് കുമാർ പങ്കെടുക്കും. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.
 
ഫിലിം ചേമ്പറിന്റെ യോഗവും ഇന്ന് ചേരും. സിനിമാ സമരത്തിന് പിന്തുണ തേടിയുള്ള നിർമാതാക്കളുടെ സംഘടനയുടെ കത്ത് യോഗത്തിൽ ചർച്ചയാകും. അതേസമയം സിനിമാ നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിനെതിരെ സംവിധായകർ പ്രമേയം അവതരിപ്പിച്ചു. ഡയറക്ടേഴ്സ് യൂണിയൻ വാർഷിക പൊതുയോഗത്തിലാണ് പ്രമേയം പാസാക്കിയത്.
 
ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന ഫെഫ്കയുടെ നിലപാടിന് പ്രസക്തിയുണ്ടെന്നും മലയാള ചലച്ചിത്രമേഖലയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കപ്പെടേണ്ടതാണെന്നും സംവിധായകർ പറഞ്ഞു. അർത്ഥപൂർണമായ ആശയവിനിമയത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു വിഷമപ്രശ്നവും നിലവിലില്ലെന്നും പ്രമേയത്തിൽ പറഞ്ഞു. സംവിധായകൻ ബ്ലെസി ആണ് പ്രമേയം അവതരിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കോടാനുകോടി വർഷങ്ങൾ കഴിഞ്ഞെന്ന് അറിയാം… ഒടുവിൽ ലോകനിലവാരമുള്ള ആ മലയാള സിനിമ കണ്ടു'; കഴിഞ്ഞ വർഷമിറങ്ങിയ സിനിമയെ പ്രശംസിച്ച് പൃഥ്വിരാജ്