Select Your Language

Notifications

webdunia
webdunia
webdunia
webdunia

56 വർഷത്തെ സൗഹൃദം തകരാൻ മാത്രം മോഹൻലാലിനും സുരേഷ് കുമാറിനും ഇടയിൽ സംഭവിച്ചതെന്ത്?

56 വർഷത്തെ സൗഹൃദം തകരാൻ മാത്രം മോഹൻലാലിനും സുരേഷ് കുമാറിനും ഇടയിൽ സംഭവിച്ചതെന്ത്?

നിഹാരിക കെ.എസ്

, ശനി, 15 ഫെബ്രുവരി 2025 (17:55 IST)
സിനിമ സംഘടനയിൽ എല്ലാ കാലത്തും എതിരഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാള സിനിമയിലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ അഭിപ്രായ വ്യത്യാസങ്ങളും സ്വരചേർച്ചകളുമാണ് ഇന്നലെ മുതൽ ചർച്ചയാകുന്നത്. സംഘടനയുടെ നിലപാട് എന്ന് പറഞ്ഞ് സുരേഷ് കുമാർ  പത്രസമ്മേളനത്തിൽ പറഞ്ഞ പല കാര്യങ്ങളോടും ഭൂരിപക്ഷത്തിന് യോജിപ്പില്ല. വിഷയത്തിൽ സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നതും പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയവർ അതിനെ പിന്തുണച്ചതും വാർത്തയായി.
 
ആന്റണി പെരുമ്പാവൂരിന്റെ ഫേസ്‌ബുക്ക് കുറിപ്പ് മോഹൻലാൽ പങ്കുവെക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾക്ക് പൂർണത വന്നു. 56 വർഷം പഴക്കമുള്ള ലാൽ - സുരേഷ് കുമാർ സൗഹൃദമാണ് ഇതോടെ ചർച്ചയാകുന്നത്. അവിടെ വിള്ളൽ സംഭവിച്ചോ? പ്രിയദർശൻ - മോഹൻലാൽ - സുരേഷ് കുമാർ എന്നത് മലയാളത്തിലെ ഹിറ്റ് സംവിധായകൻ - നായകൻ - നിർമാതാവ് കൂട്ടുകെട്ടാണ്. അത് മാത്രമല്ല ഇവരുടെ സൗഹൃദം. താൻ ഒരു നടനാകാനുള്ള കാരണം സുരേഷ് കുമാറാണ് എന്ന് മോഹൻലാൽ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. 1996 ൽ, ഗവൺമെന്റ് മോഡൽ സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ ഇരുവരും സുഹൃത്തുക്കളാണ്. അഞ്ചാം ക്ലാസിൽ തുടങ്ങിയ സൗഹൃദം, 56 വർഷങ്ങൾ പിന്നിടുമ്പോഴാണ് ഈ വിള്ളൽ!
 
അഭിനയത്തോട് ഒട്ടും താത്പര്യമില്ലാതിരുന്ന മോഹൻലാലിന്റെ ബയോഡാറ്റ നവോദയിലേക്ക് അയച്ചുകൊടുത്തതും അതുവഴി സിനിമയുടെ വലിയ ലോകം ലാലിന് മുന്നിൽ തുറക്കപ്പെടാൻ കാരണമായും സുരേഷ് കുമാറാണ്. ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ജീവിതത്തിന്റെ ഭാഗമാകുന്നതിന് മുന്നേ, അദ്ദേഹത്തിന്റെ കൂടെ ചേർന്നുനടന്ന ആളാണ് സുരേഷ് കുമാർ പക്ഷേ ഇപ്പോൾ ഇങ്ങനെ പരസ്യമായി പ്രതികരിക്കാൻ മാത്രം ഇവർക്കിടയിൽ എന്ത് സംഭവിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർക്കും വേണ്ടാതെ ആ നിവിൻ പോളി ചിത്രം, 5 പൈസ കിട്ടിയില്ല; രമേഷ് പിഷാരടിയ്ക്ക് ലിസ്റ്റിന്റെ മറുപടി