Webdunia - Bharat's app for daily news and videos

Install App

45 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായി, കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഉണ്ണി മുകുന്ദന്‍,'ഗെറ്റ് സെറ്റ് ബേബി' വരുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 4 മാര്‍ച്ച് 2024 (13:09 IST)
ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി. കൊച്ചിയിലും തൊടുപുഴയിലുമായി 45 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു.സ്‌കന്ദാ സിനിമാസും കിങ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്.
 
ഐവിഎഫ് സ്‌പെഷലിസ്റ്റ് ഡോക്ടറായി ഉണ്ണി മുകുന്ദന്‍ വേഷമിടുന്നു അയാള്‍ നേരിടുന്ന ഒരു പ്രശ്‌നവും അതിന് പരിഹാരം കണ്ടെത്തുവാനായി സ്വീകരിക്കുന്ന രസകരമായ വഴിയും ഒക്കെയാണ് ഗെറ്റ് സെറ്റ് ബേബി പറയുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വയ്ക്കുന്ന ചിത്രം സാമൂഹികപ്രസക്തിയുള്ള വിഷയത്തെ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നു. നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
മേപ്പടിയാന്‍, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ സിനിമകളിലൂടെ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന നടനായി ഉണ്ണി മുകുന്ദന്‍ മാറിക്കഴിഞ്ഞു. ജീവിതത്തെ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ശക്തമായ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.
 
സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവരാണ് സ്‌കന്ദ സിനിമാസിന്റെയും കിംഗ്‌സ്‌മെന്‍ എല്‍ എല്‍ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്.
 
 സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ 'ജയ് ഗണേഷ്' ഏപ്രില്‍ 11ന് റിലീസ് ചെയ്യും.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

അടുത്ത ലേഖനം
Show comments