Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടി മുറിക്കേണ്ട ആയിരുന്നോ ? ലോങ്ങ് ഹെയര്‍ ചിത്രങ്ങളെ പ്രണയിച്ച് ശിവദ

sshivada Throw back to my long hair days

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 മാര്‍ച്ച് 2024 (11:46 IST)
ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. നടി ശിവദ നായരും ലുക്ക് ഒന്ന് മാറ്റി പിടിക്കാന്‍ തന്നെ തീരുമാനിച്ചു. മുടി മുറിച്ച് ഷോര്‍ട്ട് ഹെയറിലുള്ള താരത്തിന്റെ പുതിയ രൂപം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരുന്നു. എന്നാലും തന്റെ നീളന്‍ മുടിയോട് തന്നെയാണ് ഇപ്പോഴും ശിവദക്ക് പ്രണയം. നീളന്‍ മുടി തരുന്ന ഓര്‍മ്മകള്‍ നടിക്ക് കണ്ടില്ലെന്ന് അതുകൊണ്ടുതന്നെ ലോങ്ങ് ഹെയറിലുള്ള പഴയ ചിത്രങ്ങള്‍ ഒന്നുകൂടി പങ്കുവെച്ചിരിക്കുകയാണ് ശിവദ.
webdunia
 
എന്നാല്‍ ഷോട്ട് ഹെയറിലുള്ള ശിവദയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
 
അനുശ്രീ ഉള്‍പ്പെടെയുള്ള സിനിമ താരങ്ങള്‍ക്ക് ശിവദയുടെ മുടിയിലെ പരീക്ഷണം ഇഷ്ടമായി. നടിയുടെ ചിത്രങ്ങള്‍ കാണാം.
2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി.സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങി ജിത്തുജോസഫ് നിന്റെ 12'ത് മാന്‍ വരെ എത്തി നില്‍ക്കുകയാണ് ശിവദ. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് അണ്ണന്‍ തന്നെ ഒന്നാമത് ! രജനികാന്തും സൂര്യയും പിന്നില്‍, ഫെബ്രുവരിയിലെ പട്ടിക പുറത്ത്