Publish Date: Sat, 30 Mar 2019 (10:10 IST)
Updated Date: Sat, 30 Mar 2019 (10:11 IST)
മോഹന്‍ലാല്‍ എന്ന നടന്ന പ്രതിഭയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 1995 ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത ‘സ്ഫടികം’. ചിത്രത്തിലെ ആടുതോമയും ചാക്കോ മാഷും മലയാളികള്‍ ഉള്ളടത്തോളം കാലം നിലനില്‍ക്കുന്നവയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നവയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവിട്ട് സംവിധായകന്‍ ബിജു ജെ കട്ടക്കൽ.
‘മലയാളികളുടെ നെഞ്ചില്‍ തറച്ച തോമാച്ചായന്‍ അവതരിച്ചിട്ട് ഈ മാര്‍ച്ച് മാസം മുപ്പതാം തീയതി 24 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അന്നേ ദിവസം തോമാച്ചായന്റെ മകന്റെ കഥയുമായി എത്തുന്ന സ്പടികം 2 ഇരുമ്ബന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്യുകയാണ്’ എന്നാണ് സംവിധായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.