Publish Date: Sat, 19 Aug 2023 (09:02 IST)
Updated Date: Sat, 19 Aug 2023 (09:05 IST)
'ഗദാർ 2' വിജയകുതുപ്പ് തുടരുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 300 കോടി സിനിമ നേടി എന്നതാണ് പുതിയ റിപ്പോർട്ട്. ബോളിവുഡിൽ മറ്റ് റിലീസുകൾ ഉണ്ടായിരുന്നിട്ടും മികച്ച പ്രതികരണങ്ങളോടെ സണ്ണി ഡിയോൾ ചിത്രം മുന്നേറുന്നു.
'ഗദാർ 2'കഴിഞ്ഞദിവസം 17 കോടി കളക്ഷൻ നേടി.
ഓഗസ്റ്റ് 11നാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. അനിൽ ശർമയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അനിൽ ശർമ്മ തന്നെയാണ് നിർമ്മാണവും. മിതൂൻ ആണ് സംഗീതസംവിധാനം. ഉത്കർഷ ശർമ, മനിഷ, ഗൗരവ് ചോപ്ര, സിമിത്ര തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.