ടൈഗർ ഷ്രോഫിന്റെ 'ഗണപത് - എ ഹീറോ ഈസ് ബോൺ'ന് ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ ആയില്ല. 6 ദിവസം എടുത്തു 10 കോടി കളക്ഷൻ നേടാൻ.
ബുധനാഴ്ച ഗണപത് 9.73 ശതമാനം ഒക്യുപൻസി രേഖപ്പെടുത്തി. ദസറ അവധി കാലത്തും സിനിമ കാണാൻ ആളുകൾ എത്തിയില്ല. അവസാനത്തെ രണ്ട് അവധി ദിവസങ്ങളിൽ നിന്ന് 4.75 മാത്രമാണ് സിനിമയ്ക്ക് നേടാനായത്.
വികാസ് ബാൽ സംവിധാനം ചെയ്ത 'ഗണപത്' ഒക്ടോബർ 20-ന് തിയറ്ററുകളിൽ റിലീസ് ചെയ്തു. ആക്ഷൻ ഡ്രാമ ആദ്യ ദിനത്തിൽ ഇന്ത്യയിൽ നേടിയത് വെറും 2.50 കോടി രൂപയാണ്.