Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസിഡ് ആക്രമണമുണ്ടാകുമോയെന്ന് പേടിയുണ്ടെന്ന് ഗായത്രി സുരേഷ്; കാരണം ഇതാണ്

Gayatri Suresh
, തിങ്കള്‍, 28 മാര്‍ച്ച് 2022 (10:46 IST)
തന്റെ പിന്നാലെ പ്രണയമാണെന്ന് പറഞ്ഞ് ഒരാള്‍ കൂടിയിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. കുറേ നാളുകളായി ഒരാള്‍ തന്റെ പിന്നാലെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്നുണ്ടെന്നും പ്രണയം നിരസിച്ചെന്നും പറഞ്ഞ് ആസിഡ് ആക്രമണം ഉണ്ടാകുമോ എന്നുവരെ തനിക്ക് പേടിയുണ്ടെന്നും ഗായത്രി പറഞ്ഞു.
 
കുറേ നാളുകളായിട്ട് എന്റെ പിന്നാലെ ഒരാള്‍ നടക്കുന്നുണ്ടായിരുന്നു. എന്റെ ഫ്‌ളാറ്റിന്റെ താഴെ വന്ന് നില്‍ക്കുകയും ബെല്‍ അടിക്കുകയും ചെയ്യും. ഞാന്‍ പോവുന്ന സ്ഥലങ്ങളിലൊക്കെ പുള്ളി വന്ന് നില്‍ക്കും. അച്ഛന്‍ പറഞ്ഞാലും പൊലീസിനോട് പറയുമെന്ന് പറഞ്ഞാലൊന്നും പോവില്ലായിരുന്നു. അമ്പലത്തില്‍ പോയാല്‍ പോലും അവിടെയും ഉണ്ടാകും. ഭയങ്കര പേടിപ്പെടുത്തുന്ന സംഭവമായിരുന്നു. നിങ്ങളോട് എനിക്ക് അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞാലും മനസിലാവില്ല.
 
അദ്ദേഹത്തിന്റെ കൂടെ ബാങ്കില്‍ ജോലി ചെയ്തിട്ടുണ്ട്. അന്ന് അടുത്ത് ഇടപഴകിയിട്ടുണ്ട്. എനിക്ക് അങ്ങോട്ട് എന്തോ ഉണ്ടെന്നാണ് പുള്ളി വിചാരിച്ചുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെല്ലാം ബ്ലോക്ക് ചെയ്തെങ്കിലും അമ്മയുടേയും അനിയത്തിയുടേയും സുഹൃത്തുക്കളുടേയും ഫോണിലേക്ക് വിളിക്കാന്‍ തുടങ്ങി.
 
ഇപ്പോള്‍ ആസിഡ് അറ്റാക്ക് ഒക്കെ ഉണ്ടല്ലോ. പ്രേമം നിരസിച്ചു എന്ന പേരില്‍ അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്താലോ എന്ന പേടിയുണ്ട് എനിക്ക്. ഇഷ്ടമാണെന്ന് ഒക്കെ പ്രൊപ്പോസ് ചെയ്യുകയും മെസേജ് അയക്കുയുമൊക്കെ ചെയ്തിട്ടുണ്ട്. നിനക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചപ്പോള്‍ എന്നെ മതിയെന്നാണ് പറഞ്ഞതെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഭര്‍ത്താവിന്റെ മരണശേഷം എല്ലാവരും വീടുവിട്ടിറങ്ങി, അതൊരു ഭീകര അവസ്ഥയായിരുന്നു; ഭര്‍ത്താവ് ഐസിയുവില്‍ കിടക്കുമ്പോള്‍ മുഖത്ത് ചായം തേച്ച് അഭിനയിക്കാന്‍ പോകുന്നുവെന്ന് എല്ലാവരും പറഞ്ഞു'