Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dominic and the Ladies' Purse: 'പിങ്ക് പാന്തർ പോലൊരു സിനിമ'!

Mammootty and Gautam Vasudev Menon - Dominic and The Ladies Purse Movie

നിഹാരിക കെ എസ്

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (13:59 IST)
ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പഴ്സ്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു. ​നടൻ ​ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് ​ഗോകുൽ പറഞ്ഞ വാക്കുകളാണ് ശ്ര​ദ്ധ നേടുന്നത്. നടൻ കാളിദാസ് ജയറാമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ​ഗോകുൽ.
 
"ടീസറിലൊക്കെ എനിക്ക് അത്രയും പ്രാധാന്യം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിന് എല്ലാവരോടും അകമഴിഞ്ഞ നന്ദി. എന്നും ഓർമയിലിരിക്കുന്ന അനുഭവം ആയിരുന്നു സിനിമ സമ്മാനിച്ചത്. മമ്മൂട്ടി സാറിന്റെ കൂടെ വർക്ക് ചെയ്തത് വേറിട്ട അനുഭവം തന്നെ ആയിരുന്നു. ഒന്നും പഠിപ്പിച്ച് തരാതെ തന്നെ നമ്മുക്കൊരുപാട് കാര്യങ്ങൾ പഠിക്കാനാവുന്ന യൂണിവേഴ്സിറ്റിയുടെ കൂടെയായിരുന്നു പത്ത്, ഇരുപത്തഞ്ച് ദിവസം.
 
അതിലൊരുപാട് സന്തോഷമുണ്ട്. ഫസ്റ്റ് ഹാഫ് വരെ പറഞ്ഞിട്ടുള്ള കഥാപാത്രം ആയിരുന്നു എന്റേത്. പിന്നീടത് കുറച്ച് സമയം കൂടി നീട്ടി. പിങ്ക് പാന്തർ പോലൊരു സിനിമയാണ് ഡൊമനിക്. ഗൗതം വാസുദേവൻ മേനോൻ സാറിന്റെ സിനിമകളെല്ലാം കണ്ട് ഫാൻ ആയിട്ടുള്ളവരാണ് നമ്മളൊക്കെ. വാരണം ആയിരം, കാക്ക കാക്ക, വേട്ടയാട് വിളയാട് തുടങ്ങി നിരവധി പടങ്ങൾ കണ്ട് അദ്ദേഹത്തിന്റെ അടുത്തു നിന്നൊരു ഫോട്ടോ എടുക്കാൻ ആ​ഗ്രഹിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഫ്രെയിമിൽ വന്ന് അഭിനയിക്കാൻ സാധിക്കുന്നത് വലിയൊരു ഭാ​ഗ്യമായിട്ടാണ് ഞാൻ കാണുന്നത്", - ​ഗോകുൽ സുരേഷ് പറഞ്ഞു. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.
 
ഇതോടെ, എന്താണ് പിങ്ക് പാന്തർ എന്ന അന്വേഷണത്തിലാണ് ആരാധകർ. ഒരു അമേരിക്കൻ മീഡിയ ഫ്രാഞ്ചൈസിയാണ് പിങ്ക് പാന്തർ. ആ സിനിമയുടെ കഥാ സന്ദർഭത്തിൽ, ദി പിങ്ക് പാന്തർ എന്നത് വിലപിടിപ്പുള്ള ഒരു പിങ്ക് ഡയമണ്ടിൻ്റെ പേരാണ്. 1963-ൽ ദി പിങ്ക് പാന്തർ എന്ന സിനിമയുടെ റിലീസോടെയാണ് ഫ്രാഞ്ചൈസി ആരംഭിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pushpa 2: കളക്ഷൻ റെക്കോർഡുകൾ തകർക്കുന്ന പുഷ്പയെ കേരളം കൈവിട്ടോ? കളക്ഷൻ കണക്കുകൾ പറയുന്നത്