Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഘപരിവാറിനു വഴങ്ങുമോ?; എമ്പുരാനില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പൃഥ്വിരാജിനോടു പറഞ്ഞതായി ഗോകുലം ഗോപാലന്‍

മാനസികമായി ആര്‍ക്കെങ്കിലും നമ്മുടെ സിനിമ കാരണം ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍ അതിന്മേല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കുന്നുണ്ട്

Empuraan Review, Empuraan Mohanlal, Empuraan First Review Time, Empuraan review Update, Empuraan Review in Malayalam

രേണുക വേണു

, ശനി, 29 മാര്‍ച്ച് 2025 (13:21 IST)
എമ്പുരാന്‍ സിനിമയിലെ ചില ഭാഗങ്ങളില്‍ മാറ്റം വരുത്താന്‍ സംവിധായകന്‍ പൃഥ്വിരാജിനോടു ആവശ്യപ്പെട്ടതായി നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്‍. എമ്പുരാന്‍ ആരെയും വേദനിപ്പിക്കാന്‍ എടുത്തതല്ല. സിനിമ കാരണം ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജിനോടു ആവശ്യപ്പെട്ടതായും ഗോകുലം ഗോപാലന്‍ മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
' എമ്പുരാന്‍ എന്ന സിനിമയില്‍ കാണിക്കുന്ന എന്തെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിലെ ചില കാര്യങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അത്തരത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട്,' ഗോകുലം ഗോപാലന്‍ പറഞ്ഞു. 
 
' മാനസികമായി ആര്‍ക്കെങ്കിലും നമ്മുടെ സിനിമ കാരണം ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍ അതിന്മേല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കുന്നുണ്ട്. പറ്റുമെങ്കില്‍ ചെയ്യണം എന്ന് ഞാന്‍ സംവിധായകനോട് വിളിച്ച് പറഞ്ഞിട്ടുണ്ട്. ചില കാരണങ്ങള്‍ കൊണ്ട് ഈ സിനിമ ആരും കാണാതെ ഇരിക്കാന്‍ പാടില്ല. അതിനുവേണ്ടിയുള്ള നടപടികള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്,' ഗോകുലം ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു. 
 
ഗുജറാത്ത് കലാപം ചിത്രീകരിച്ചിരിക്കുന്നതാണ് സിനിമയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്കു കാരണം. സംഘപരിവാറും ബിജെപി അനുകൂലികളുമാണ് മോഹന്‍ലാല്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് മുതൽ ആ രംഗങ്ങൾ സിനിമയിലുണ്ടാകില്ല; 'എമ്പുരാനി'ല്‍ നിന്നും ആ രണ്ട് രംഗങ്ങൾ വെട്ടിമാറ്റി: സെന്‍സര്‍ ബോര്‍ഡ് അംഗം പറയുന്നു