Select Your Language

Notifications

webdunia
webdunia
webdunia
webdunia

Good bad Ugly OTT: തിയേറ്ററിൽ ഹിറ്റായ അജിത് ചിത്രം; ഗുഡ് ബാഡ് അഗ്ലി ഒടിടിയിലേക്ക്, എവിടെ കാണാം?

Good Bad Ugly review, Good Bad Ugly Theatre response, Good Bad Ugly Social media Review, Good Bad Ugly Ajith Kumar, Good Bad Ugly Movie Review in Malayalam, Good Bad Ugly Malayalam Review, Mammootty, Mohanlal, Dileep, Fahadh Faasil, Dulquer Salmaan,

നിഹാരിക കെ.എസ്

, ശനി, 3 മെയ് 2025 (14:00 IST)
തമിഴ് സൂപ്പർ താരം അജിത് നായകനായി എത്തിയ ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. വിശാൽ ചിത്രം ‘മാർക്ക് ആന്റണി’ക്കു ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ ഹിറ്റായിരുന്നു. ഏപ്രിൽ 10 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനകം ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിട്ടുണ്ട്.
 
ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം മെയ് എട്ട് മുതൽ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്‌സാണ് സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്ററിൽ എത്തി കൃത്യം 28 ദിവസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.
 
സമീപകാലത്ത് തന്‍റെ താരമൂല്യത്തിന് അനുസരിച്ചുള്ള വിജയങ്ങള്‍ അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സമീപകാലത്ത് ലഭിക്കാതിരുന്ന തരത്തിലുള്ള ജനപ്രീതിയും വിജയവും ഈ ചിത്രത്തിലൂടെ അജിത്ത് കുമാര്‍ നേടുകയായിരുന്നു.  
 
മുംബൈയിലെ അജയ്യനായ ഗുണ്ടാസംഘത്തിലെ റെഡ് ഡ്രാഗൺ എന്ന കഥാപാത്രത്തെയാണ് എ.കെ (അജിത് കുമാർ) അവതരിപ്പിക്കുന്നത്. ഭാര്യ രമ്യ (തൃഷ) അവരുടെ മകൻ വിഹാന് ജന്മം നൽകുമ്പോൾ, കുഞ്ഞിനെ തൊടാൻ അവർ ഭർത്താവിനെ അനുവദിക്കുന്നില്ല. എല്ലാ തെറ്റുകളും തിരുത്താനും റെഡ് ഡ്രാഗൺ ആല്ലാതെ അജിത് കുമാർ ആയി കാണാനും നിർദ്ദേശിക്കുന്നു. എ.കെയെ സംബന്ധിച്ചിടത്തോളം, കുടുംബമാണ് ഏറ്റവും പ്രധാനം. തന്റെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉപേക്ഷിച്ച് പോലീസിന് കീഴടങ്ങി 18 വർഷം ജയിൽ ശിക്ഷ അനുഭവിക്കാൻ സമ്മതിക്കുന്നു.
 
എന്നിരുന്നാലും, ഇപ്പോൾ സ്പെയിനിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ മകൻ വിഹാൻ കുഴപ്പത്തിലാകുന്നു, അവർ വീണ്ടും ഒന്നിക്കേണ്ട സമയം വന്നിരിക്കുന്നു. ഈ നിർഭാഗ്യകരമായ സംഭവത്തിൽ രമ്യ രോഷാകുലയാകുന്നു, കുടുംബത്തെ വീണ്ടും അപകടത്തിലാക്കിയതിന് അവൾ എ.കെ.യെ കുറ്റപ്പെടുത്തുന്നു. കുടുംബത്തെ രക്ഷിക്കാൻ റെഡ് ഡ്രാഗൺ തിരിച്ചുവരുമോ? എന്ന ചോദ്യമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുൽഖർ ഇല്ലാതെ ഷൂട്ട് ആരംഭിച്ച് ഐആം ഗെയിം; തിരി കൊളുത്തിയത് പെപെ