Webdunia - Bharat's app for daily news and videos

Install App

'എന്നും നിന്റേത് മാത്രം': പ്രിയതമയ്ക്ക് സ്നേഹ മുത്തം നൽകി മോഹൻലാൽ

ഇരുവരുടെയും 37-ാം വിവാഹവാർഷികമാണ് ഇന്ന്.

നിഹാരിക കെ.എസ്
തിങ്കള്‍, 28 ഏപ്രില്‍ 2025 (09:40 IST)
മലയാളികളുടെ ഐഡിയല്‍ കപ്പിള്‍ ആണ് മോഹന്‍ലാലും സുചിത്രയും. ഇരുവരുടെയും 37-ാം വിവാഹവാർഷികമാണ് ഇന്ന്. 1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. ഇപ്പോഴിതാ സുചിത്രയ്ക്ക് ആശംസകളുമായെത്തിയ മോഹൻലാലിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുചിത്രയ്ക്ക് മുത്തം നൽകുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാകുന്നത്. 'വിവാഹ വാർഷിക ആശംസകൾ, പ്രിയപ്പെട്ട സുചി, എന്നും നിന്നോട് നന്ദിയുള്ളവൾ, എന്നും നിന്റെത് മാത്രം' എന്നും മോഹൻലാൽ എഴുതിയിട്ടുണ്ട്. നിരവധി ആളുകളാണ് ആശംസ അറിയിച്ച് രംഗത്ത് വരുന്നത്.
 
സിനിമാകുടുംബത്തിൽ നിന്നുള്ളയാളാണ് സുചിത്ര. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. സുചിത്രയുമൊത്തുള്ള ജീവിതം താൻ സ്വപ്നം കണ്ടതിന് തുല്യമായിരുന്നുവെന്ന് മുൻപൊരിക്കൽ മോഹൻലാൽ തുറന്നു പറഞ്ഞിരുന്നു. 
 
മോഹൻലാലിനെ കുറിച്ചും സുചിത്ര തുറന്നു സംസാരിച്ചു. മോഹന്‍ലാല്‍ എന്ന നടനെയാണ് ഞാന്‍ ആദ്യം കണ്ടത് എന്നായിരുന്നു അന്ന് സുചിത്ര പറഞ്ഞത്. 'നാടോടിക്കാറ്റ്', 'ബോയിങ്ങ് ബോയിങ്ങ്' തുടങ്ങിയ രസകരമായ സിനിമകള്‍ ഇറങ്ങിയ കാലമായിരുന്നു അത്. അവധിയ്ക്ക് നാട്ടിൽ വരുമ്പോഴാണ് ഞാൻ മലയാള സിനിമകൾ കണ്ടിരുന്നത്. അവയില്‍ മോഹന്‍ലാലിന്റെ അഭിനയം കണ്ട് ഞാനും നാട്ടിലെ തിയേറ്ററിലിരുന്ന് ഒരുപാട് മലയാളികള്‍ക്കൊപ്പം ചിരിച്ചു തളര്‍ന്നു. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടമായത്.

അങ്ങനെ മോഹൻലാൽ എന്ന നടനെ വല്ലാതെ എനിയ്ക്ക് ഇഷ്ടമായി. എന്നാൽ പ്രണയമൊന്നുമല്ല. സിനിമ കാണുന്ന ഏതൊരാൾക്കും തോന്നുന്ന ഇഷ്ടം മാത്രമായിരുന്നു അത്. പിന്നീട് അദ്ദേഹത്തിന്റെ എല്ലാ സിനിമകളും മുറതെറ്റിക്കാതെ ഞാൻ കാണുമായിരുന്നു', സുചിത്ര പറഞ്ഞു. മാതൃഭൂമി ഡോട്കോമിലൂടെയായിരുന്നു താരത്തിന്റ തുറന്നെഴുത്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

സെന്തില്‍ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു, മന്ത്രിമാർ രാജി വെച്ചത് പേടിച്ച്? സ്റ്റാലിന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജര്‍

Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ പുതിയ മാർപാപ്പ, തീരുമാനം 20 ദിവസത്തിനുള്ളിൽ എന്താണ് പേപ്പൽ കോൺക്ലേവ്

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ദശകത്തിൽ തന്നെ അത് സംഭവിക്കും: ബിൽ ഗേറ്റ്സ്

അടുത്ത ലേഖനം
Show comments