Publish Date: Mon, 12 Jun 2023 (17:34 IST)
Updated Date: Mon, 12 Jun 2023 (17:38 IST)
നടന്‍ കൃഷ്ണകുമാറിന്റെ ജന്മദിനമാണ് ഇന്ന്. അച്ഛന് പിറന്നാള്‍ ആശംസകളുമായി നടിയും മകളുമായ അഹാന എത്തി.
'ആദ്യത്തെ ചിത്രത്തിനു പിന്നിലെ കഥ ഞാന്‍ പറയാം,ഞാന്‍ കുഞ്ഞായിരുന്ന സമയത്ത് എന്റെ മാതാപിതാക്കള്‍ വളരെ ചെറുപ്പക്കാരായിരുന്നെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് എന്നെ വെറുതെ കളിയായി അവര്‍ വഴക്കു പറയുമായിരുന്നു ഞാന്‍ കരയുമ്പോള്‍ അത് തമാശ പോലെയാണ് അവര്‍ക്ക് തോന്നാറുള്ളത്. എന്റെ വികാരങ്ങള്‍ വച്ച് അവര്‍ തമാശ കളിച്ച സമയത്ത് പകര്‍ത്തിയ ചിത്രമാണത്,'- അഹാന കുറിച്ചു.
തായ്ലാന്‍ഡില്‍ നിന്നുള്ള യാത്ര വിശേഷങ്ങള്‍ നടി നേരത്തെ പങ്കുവെച്ചിരുന്നു.