വിദേശ സിനിമകള്‍ കണ്ട് ആ ഫോര്‍മാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ എളുപ്പമല്ല അങ്കണവാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് !

കെ ആര്‍ അനൂപ്
ശനി, 20 ജൂണ്‍ 2020 (16:57 IST)
അങ്കണവാടി അധ്യാപകരെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ശ്രീനിവാസനെതിരെ നടൻ ഹരീഷ് പേരടി രംഗത്ത്. അങ്കണവാടിയിലെ അമ്മമാര്‍ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കില്‍... അവര്‍ കുട്ടികളുടെ മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കില്‍ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛന്‍മാര്‍ക്കും ഈ യോഗ്യതയൊക്കെ വേണ്ടേയെന്നാണ് ഹരീഷ് ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്.
 
വിദേശ സിനിമകള്‍ കണ്ട് ആ ഫോര്‍മാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല അങ്കണ വാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് - ഹരീഷ് പേരടി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അന്താരാഷ്ട്ര മാധ്യമങ്ങൾ പുകഴത്തുന്നത് ഡോക്ടറേററില്ലാത്ത ഈ അങ്കണവാടി അമ്മമാർ ജീവിതം പണയം വെച്ച് സമുഹത്തിലേക്ക് ഇറങ്ങുന്നതുകൊണ്ടു കൂടിയാണെന്നും ഹരീഷ് പേരാടി പറയുന്നു. 
 
തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാൾ വലിയ സംഘർഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്... ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അങ്കണവാടിയിലെ അമ്മമാർ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയാൻ ആരോഗ്യ പ്രവർത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നതെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Exclusive: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാമെന്നു മുരളീധരന്‍; 'പക്ഷേ തോറ്റാല്‍..' കോണ്‍ഗ്രസ് നേതൃത്വത്തോടു ഉപാധി !

പാഠപുസ്തകവും യൂണിഫോമും സ്‌കൂള്‍ തുറക്കുന്നതിന് മുമ്പേ എത്തിക്കുന്നത് ഭരണമികവ്: മന്ത്രി വി ശിവന്‍കുട്ടി

ശരീരത്തില്‍ വസ്ത്രമില്ല; കൊച്ചിയില്‍ ജ്വല്ലറി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ മധ്യവയസ്‌കന്‍ മരിച്ചു

ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; തീരുമാനം മുഖ്യമന്ത്രിയുടേത്

അടുത്ത ലേഖനം
Show comments