Select Your Language

Notifications

webdunia
webdunia
webdunia
webdunia

Malayalam Cinema 2025; ഒന്നാമത് കല്യാണി, പത്തിൽ മൂന്നും മോഹൻലാൽ ചിത്രങ്ങൾ: ഇക്കൊല്ലം ബോക്‌സ് ഓഫീസ് ഭരിച്ച സിനിമകൾ

ഇൻഡസ്ട്രി ഹിറ്റ് എന്ന നേട്ടം രണ്ട് തവണ തകർക്കപ്പെട്ടു.

Highest grossing Malayalam

നിഹാരിക കെ.എസ്

, വെള്ളി, 17 ഒക്‌ടോബര്‍ 2025 (12:22 IST)
മലയാള സിനിമയ്ക്ക് ഇത് മിന്നും കാലമാണ്. 100 കോടി എന്നത് മലയാള സിനിമയ്ക്ക് അസാധ്യമായ ഒരു സമയമുണ്ടായിരുന്നു. എന്നാൽ, ഇന്നത് 300 കോടി വരെ എത്തി നിൽക്കുന്നു. മലയാള സിനിമ തുടരെ തുടരെ ബ്ലോക്ബസ്റ്ററുകൾ സമ്മാനിച്ച വർഷമാണിത്. ഇൻഡസ്ട്രി ഹിറ്റ് എന്ന നേട്ടം രണ്ട് തവണ തകർക്കപ്പെട്ടു. 
 
മോഹൻലാലിന്റെ എമ്പുരാനാണ് ഇക്കൊല്ലം ആദ്യം ഇൻഡസ്ട്രി ഹിറ്റ് എന്ന റെക്കോർഡ് സ്വന്തം പേരിലാക്കുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ എമ്പുരാനെ തകർത്ത് കല്യാണി പ്രിയദർശന്റെ ലോക മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റായി മാറി. ഈ വർഷം ഇതുവരെ മലയാളത്തിൽ എറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് സൗത്ത് ഇന്ത്യൻ ബോക്‌സ് ഓഫീസ്. 
 
കല്യാണി പ്രിയദർശൻ ലോകയാണ് ഒന്നാമത്. ലോക ഇതിനോടകം തന്നെ 300 കോടി പിന്നിട്ടിട്ടുണ്ട്. മലയാളത്തിലെ ആദ്യ 300 കോടി ചിത്രമായ ലോക ഇപ്പോഴും പ്രദർശനം തുടരുകയാണ്. ലോകയുടെ ഫൈനൽ കളക്ഷൻ എവിടെ ചെന്ന് നിൽക്കുമെന്ന് കണ്ടറിയണം. ലോകയ്ക്ക് പിന്നാലെ രണ്ടാമതുള്ളത് 266 കോടിയലധികം നേടിയ എമ്പുരാൻ ആണ്. പത്ത് സിനിമകളുടെ പട്ടികയിൽ മൂന്ന് സിനിമകളും മോഹൻലാലിന്റേതാണെന്നത് ശ്രദ്ധേയമാണ്. എമ്പുരാൻ, തുടരും, ഹൃദയപൂർവ്വം എന്നിവയാണ് പട്ടികയിലെ മോഹൻലാൽ ചിത്രങ്ങൾ.  
 
മലയാളത്തിൽ ഈ വർഷം കൂടുതൽ കളക്ഷൻ നേടിയ സിനിമകൾ
 
ലോക ചാപ്റ്റർ 1: ചന്ദ്ര - 301* കോടി
 
എമ്പുരാൻ - 266.3 കോടി
 
തുടരും - 233 കോടി
 
ഹൃദയപൂർവ്വം - 75.6 കോടി
 
ആലപ്പുഴ ജിംഖാന - 57.3 കോടി
 
ഓഫീസർ ഓൺ ഡ്യൂട്ടി - 54.25 കോടി
 
നരിവേട്ട - 28.5 കോടി
 
സുമതി വളവ് - 28.3 കോടി
 
ബസൂക്ക - 25.2 കോടി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ വിശാലിന് തിരിച്ചടി; നിർമാണക്കമ്പനിക്ക് 21.29 കോടി തിരിച്ചുനൽകണമെന്ന് ഹൈക്കോടതി ഉത്തരവ്