Publish Date: Sat, 06 Aug 2022 (15:06 IST)
Updated Date: Sat, 06 Aug 2022 (15:08 IST)
സുരേഷ് ഗോപിയുടെ 'ഹൈവേ 2' അണിയറിയില്‍ ഒരുക്കുകയാണ്. നടന്റെ 254-ാമത്തെ ചിത്രം കൂടിയാണിത്.സംവിധായകന്‍ ജയരാജുമായി വീണ്ടും നടന്‍ ഒന്നിക്കുന്ന സിനിമയുടെ കാസ്റ്റിംഗ് കോള്‍ നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് സാധ്യത.
'ഹൈവേ 2' ഒരു മിസ്റ്ററി ആക്ഷന്‍ ത്രില്ലറാണ്.
ജയരാജ് സംവിധാനം ചെയ്ത ഹൈവേയുടെ രണ്ടാം ഭാഗമാണ് ഇനി വരാനിരിക്കുന്നത്. വൈറ്റിലയില്‍ നടക്കുന്ന വലിയ ഒരു കൊലപാതകത്തിന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ്
റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിലെ താരനിര പുറത്ത് വിട്ടിട്ടില്ല.