Webdunia - Bharat's app for daily news and videos

Install App

രണ്ടാം വാരത്തിലും കുതിപ്പ് തുടരാന്‍ 'ജയിലര്‍', റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കാന്‍ രജനികാന്ത് ചിത്രം

കെ ആര്‍ അനൂപ്
വ്യാഴം, 17 ഓഗസ്റ്റ് 2023 (10:27 IST)
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' വിജയ കുതിപ്പ് തുടരുന്നു. രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രദര്‍ശനം നീണ്ട സന്തോഷത്തിലാണ് നിര്‍മാതാക്കള്‍. പ്രവര്‍ത്തി ദിനങ്ങളില്‍ പോലും തിയറ്ററുകളില്‍ ആളുകള്‍ നിറയുന്ന കാഴ്ചയാണ് ആദ്യവാരത്തില്‍ കണ്ടത്. കുടുംബത്തോടെ മലയാളി പ്രേക്ഷകരും ബിഗ് സ്‌ക്രീനില്‍ രജനിയുടെ ജയിലര്‍ കണ്ടു.ആദ്യ ആഴ്ച അവസാനിക്കുമ്പോള്‍ 400 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
രജനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായി ജയിലര്‍ മാറുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
മോഹന്‍ലാലിനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യണമെന്ന് ആഗ്രഹം തുറന്നുപറഞ്ഞ് സംവിധായകന്‍ നെല്‍സണ്‍. ജയിലര്‍ റിലീസിന് ശേഷം നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.  
 
റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ സംവിധായകന്റെ മുന്നിലേക്ക് വെച്ചപ്പോള്‍ മറിച്ചൊന്ന് ആലോചിക്കാതെ പെട്ടെന്ന് തന്നെ മറുപടി നല്‍കാന്‍ അദ്ദേഹത്തിനായി. ആദ്യം മോഹന്‍ലാലിന്റെ പേരാണ് പറഞ്ഞത്.അദ്ദേഹത്തോട് പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു നെല്‍സണ്‍ മറുപടി നല്‍കി. അടുത്ത സെക്കന്‍ഡ് തന്നെ താന്‍ ഒരു കാര്യം കൂടി പറഞ്ഞോട്ടെ എന്ന് അനുവാദം വാങ്ങിക്കൊണ്ട് സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ- 'ഫുള്‍ ഫ്‌ലഡ്ജ്ഡ് ആയി അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ആ?ഗ്രഹം', നെല്‍സണ്‍ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിൽ കഴിയുന്നത് ഏഴ് പേർ

NimishaPriya: നിമിഷപ്രിയയുടെ മോചനം; കോടികളുടെ പണപ്പിരിവ് വൻ തട്ടിപ്പോ? സംശയമുയർത്തി കേന്ദ്രം

ചെവി മുറിച്ച നിലയില്‍, കവര്‍ന്നത് 12 പവന്‍; ശാന്തയുടെ കൊലപാതകത്തിൽ പ്രതി ഒളിവിൽ

സതീശനെ വെട്ടാന്‍ ഗ്രൂപ്പ് കളി; ചെന്നിത്തലയും സുധാകരനും ഒറ്റക്കെട്ട്, എഐസിസിക്കും അതൃപ്തി

Rahul Mankoottathil: രാഹുല്‍ പദവിയില്‍ തുടരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും; രാജി വെച്ചേക്കും?

അടുത്ത ലേഖനം
Show comments