Webdunia - Bharat's app for daily news and videos

Install App

ഹിറ്റ്‌ലര്‍ മാധവന്‍‌കുട്ടിയും പെങ്ങന്‍‌മാരും വീണ്ടും വരുന്നു!

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (17:04 IST)
മെഗാഹിറ്റുകളുടെ സംവിധായകന്‍ സിദ്ദിക്ക് വീണ്ടും മമ്മൂട്ടിച്ചിത്രം ചെയ്യുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ ചിത്രത്തിന് ശേഷമാണ് സിദ്ദിക്ക് വീണ്ടും ഒരു മമ്മൂട്ടിച്ചിത്രത്തിനായി എത്തുന്നത്. ഹിറ്റ്‌ലര്‍‍, ക്രോണിക് ബാച്ച്‌ലര്‍, ഭാസ്കര്‍ ദി റാസ്കല്‍ എന്നീ മെഗാഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ട് നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു കുടുംബകഥ തന്നെയാണ് തങ്ങളുടെ നാലാം ചിത്രത്തിനായും പ്ലാന്‍ ചെയ്യുന്നത്. അതേസമയം, ഈ ചിത്രം ‘ഹിറ്റ്‌ലര്‍ 2’ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
‘ഹിറ്റ്‌ലര്‍ മാധവന്‍‌കുട്ടി’ വീണ്ടും വരുമെന്ന് വ്യക്തമായ സൂചനകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്‍. എന്നാല്‍ ഇക്കാര്യത്തേക്കുറിച്ച് സിദ്ദിക്ക് സ്ഥിരീകരണം നടത്തിയിട്ടില്ല. അടുത്ത വര്‍ഷമായിരിക്കും സിദ്ദിക്ക് - മമ്മൂട്ടിച്ചിത്രം സംഭവിക്കുക.
 
1996 ഏപ്രില്‍ പന്ത്രണ്ടിന് വിഷുച്ചിത്രമായാണ് ഹിറ്റ്‌ലര്‍ പ്രദര്‍ശനത്തിനെത്തിയത്. കാലാപാനിയായിരുന്നു അന്ന് ഹിറ്റ്‌ലറെ നേരിട്ട പ്രധാന സിനിമ. എന്നാല്‍ മറ്റെല്ലാ സിനിമകളെയും നിലം‌പരിശാക്കി ഹിറ്റ്‌ലര്‍ വമ്പന്‍ ഹിറ്റായി മാറി. 
 
40 കേന്ദ്രങ്ങളില്‍ റിലീസായ ഹിറ്റ്‌ലര്‍ അന്ന് 13 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയതായാണ് വിവരം. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രം ഹിറ്റ്‌ലര്‍ ആയിരുന്നു. അഞ്ച് പെങ്ങന്‍‌മാരും അവരുടെ സംരക്ഷകനായ ഹിറ്റ്‌ലര്‍ മാധവന്‍‌കുട്ടിയും പ്രേക്ഷകരുടെ മനസില്‍ ഇന്നും രസകരമായ ഓര്‍മ്മയാണ്. അതുകൊണ്ടുതന്നെ ഹിറ്റ്‌ലറുടെ രണ്ടാം ഭാഗം എന്നത് വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments